പിന്നെ ചെയ്യാത്ത പണികളില്ല. റോഡ് പണിക്ക് പോയിട്ടുണ്ട്, പാടത്ത് പണിക്ക് പോയിട്ടുണ്ട്, പൊന്തക്കാട് വെട്ടാൻ പോയിട്ടുണ്ട്, കെട്ടിടം പണിക്ക് കല്ല് ചുമന്നിട്ടുണ്ട്, എത്രയോ വീടുകളിൽ വീട്ടുപണിക്കും പോയിട്ടുണ്ട് - തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലിരുന്ന് സത്യഭാമ കഥകൾ പറഞ്ഞു.
പൊന്ത കാടു കെട്ടിസത്യഭാമയുടെ മൂന്നാമത്തെ ചിത്രപ്രദർ ശനമാണ് തൃശൂർ ലളിതകലാ അക്കാദമിയിൽ ഇപ്പോൾ നടക്കുന്നത്. പൊന്ത കാടുകെട്ടി എന്ന പേരാണ് ചിത്രപ്രദർശനത്തിന് കൊടുത്തിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു പേര്.
സത്യഭാമയുടെ ചിത്രങ്ങളിൽ പൊന്തക്കാട് എവിടെയൊക്കെയോ തെളിഞ്ഞു വരുന്നുണ്ട്.
പൊന്തക്കാടുകളുടെ ഭംഗിയും നിഗൂഢതയും സത്യഭാമയുടെ ചിത്രങ്ങളിൽ കാണാം. മരങ്ങളും മൃഗങ്ങളും കല്ലും ദൈവവും എല്ലാം ഇതിലുണ്ട്.
78 ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നമ്മെ വിസ്മയിപ്പിക്കാനായി ചുമരുകളിൽ നിരത്തിയിട്ടുള്ളത്. വരയ്ക്കാൻ മീഡിയം ഏതായാലും അതൊന്നും സത്യഭാമയ്ക്ക് പ്രശ്നമല്ല.
പെന്സില്, പേന, വാട്ടര് കളർ, മഷി തുടങ്ങി ഏതിലും വരയ്ക്കും. വീട്ടിലെ പൊട്ടിയ പ്ലേറ്റും പെയിന്റു പാത്രത്തിന്റെ അടപ്പും ചിത്രം വരയ്ക്കാനുള്ള വേറിട്ട കാൻവാസ് ആക്കിയിട്ടുണ്ട് സത്യഭാമ.
തീയിൽ കുരുത്ത ജീവിതം, തീയിൽ കുരുത്ത മൺ കോലങ്ങൾപൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലൂടെ തീയിൽ കുരുത്ത ജീവിതമാണ് സത്യഭാമയുടേത്. അതുപോലെതന്നെ കരുത്തുള്ളതാണ് സത്യഭാമ തീയിൽ പൊള്ളിച്ചെടുത്ത മൺകോലങ്ങളും.
ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾക്കൊപ്പം സത്യഭാമ കളിമണ്ണിൽ മെനഞ്ഞെടുത്ത മൺ പ്രതിമകളുടെ സുന്ദരക്കാഴ്ചകളുമുണ്ട്. ആർട്ടിസ്റ്റുകൾ പറയുന്ന അബ്സ്ട്രാക്ട് രൂപങ്ങൾക്കൊപ്പം വളരെ റിയലിസ്റ്റിക് ആയ മൺ സൃഷ്ടികളും കൂട്ടത്തിലുണ്ട്.
പച്ചമഞ്ഞൾ, കൈപ്പക്ക എന്നിവ ഒറിജിനൽ ആണോ എന്ന് സംശയിക്കേണ്ട വിധമാണ് സത്യഭാമ കളിമണ്ണിൽ ഉണ്ടാക്കിയിരിക്കുന്നത്. പച്ചമഞ്ഞളിന്റെ ആകൃതിയിൽ കളിമണ്ണ് മെനഞ്ഞെടുത്ത് വീട്ടുമുറ്റത്ത് ഉണക്കാൻ ഇട്ടപ്പോൾ ഒറിജിനൽ മഞ്ഞളാണെന്ന് കരുതി കാക്കയും കോഴിയും കൊത്താനെത്തി.
കളിമണ്ണിൽ മെനഞ്ഞെടുത്ത രൂപങ്ങൾ ചുട്ടെടുക്കാൻ വീട്ടിലെ അടുക്കളയിൽ പുകയുന്ന അടുപ്പിനുള്ളിലേക്ക് അവയെ സത്യഭാമ നിക്ഷേപിക്കും. പാചകം കഴിയുമ്പോൾ കളിമൺ പ്രതിമകളും പാകപ്പെട്ടു കഴിഞ്ഞിരിക്കും.
സ്കൂളിൽ പഠിച്ചിട്ടില്ലെങ്കിലും ഫൈൻ ആർട്സ് കോളജിലേക്ക് സ്കൂളിന്റെ പടി കടക്കാൻ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും സത്യഭാമ തൃശൂർ ഫൈൻ ആർട്സ് കോളജിലേക്ക് വരും ദിവസങ്ങളിൽ ചെല്ലും. ലളിതകലാ അക്കാദമിയിൽ നടക്കുന്ന ചിത്രപ്രദർശനം 25ന് കഴിഞ്ഞ ശേഷമായിരിക്കും സത്യഭാമ ഫൈൻ ആർട്സ് കോളജിലേക്ക് പോവുക.
അവിടെ വിദ്യാർഥികളുമായി ഒരു മുഖാമുഖം ഒരുക്കാനുള്ള ശ്രമം നടക്കുന്നു. അവർക്കറിയാനുണ്ട്.. സത്യഭാമ എങ്ങനെ ഇത്ര മനോഹരമായി വരയ്ക്കുന്നുവെന്ന്, ഇത് ഭംഗിയായി ശില്പങ്ങൾ മെനയുന്നുവെന്ന്..
പക്ഷേ സത്യഭാമയുടെ ഉത്തരം ഇതൊക്കെ അങ്ങനെ സംഭവിക്കുന്നു എന്നു മാത്രമായിരിക്കും.
എല്ലാം സലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചുമരുകളിൽ തൂക്കിയിട്ട ചിത്രങ്ങളിൽ നോക്കുമ്പോൾ പല ചിത്രങ്ങൾക്കു താഴെയും സ എന്നെഴുതി കണ്ടു.
ഒപ്പിടാൻ അറിയാത്ത സത്യഭാമ തന്റെ പേരിന്റെ ആദ്യാക്ഷരമാണ് തന്റെ ചിത്രകല്പനകൾക്ക് താഴെ ഒരു വിധത്തിൽ കൈയൊപ്പായി പതിപ്പിച്ചിരിക്കുന്നത് .