നാടക രംഗത്ത് നിൽക്കുമ്പോൾ തന്റെ സിനിമാ മോഹം ശ്രദ്ധയിൽപെട്ട രാഘവൻ മാസ്റ്റർ ഷാജി എൻ. കരുണിന് കൊടുക്കാൻ ഒരു കത്തു തന്നു. കത്തുമായി തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഷാജി എൻ. കരുൺ ഊഷ്മളമായ സ്വീകരണമാണ് നൽകിയതെന്ന് ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്ന സുശീൽ കുമാർ ഓർക്കുന്നു.
പ്രൈമറി വിദ്യഭ്യാസം തലശേരി ചാലിയ യുപി സ്കൂളിലായിരുന്നു. പിന്നെ കൊയിലാണ്ടി കൊല്ലത്ത് സി.എച്ച്. മുഹമ്മദ് കോയയും വി.ടി. മുരളിയുമൊക്കെ പഠിച്ച സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മടപ്പള്ളി കോളജിലെ പഠനത്തിനു ശേഷം ഗ്രാമീൺ ബാങ്കിൽ ജോലിയിലേക്ക്.
ജോലി മുറുകെ പിടിച്ചു, അഭിനയം നെഞ്ചിലേറ്റിസ്കൂൾ പഠന കലാത്ത് കലാ രംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന സുശീൽ കുമാർ കോളജ് കാലഘട്ടത്തിലാണ് നാടക രംഗത്തേക്ക് കടന്നു വരുന്നത്.
ഗ്രാമീൺ ബാങ്കിലെ ജോലി മുറുകെ പിടിച്ച് കലാലോകത്തെ ഹൃദയത്തിലേറ്റി നാടക രംഗത്തും സിനിമയിലുമായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടുന്ന സുശീൽ കുമാറിന് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയുടെ സൗഹൃദത്തിന്റെ കരുത്തുമുണ്ട്.
ഗ്രാമീൺ ബാങ്കും ഈ കലാകാരനെ ചേർത്തു പിടിച്ചു. ഇദ്ദേഹത്തിന്റെ കലാ ജീവിതത്തിന് സൗകര്യമൊരുക്കാൻ തലശേരി ശാഖയിൽ ഒരു പിആർഒ പോസ്റ്റ് തന്നെ ബാങ്ക് സൃഷ്ടിച്ചു. നാടക രംഗത്തുള്ളപ്പോൾ സുശീൽ എന്ന പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഈ പേരുള്ള പലരും രംഗത്ത് വന്നതോടെ തിരുവങ്ങാട് എന്ന നാമം പേരിനൊപ്പം ചേർക്കുകയായിരുന്നു. സൗമ്യ സ്വഭാവവും ലളിതമായ ജീവിതവും കൈമുതലാക്കിയ സുശീൽ കുമാർ തലശേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഇന്ന് നിറ സാന്നിധ്യമാണ്.
കത്തനാർ ഗോകുലം മൂവീസ് 100 കോടി ബജറ്റിൽ 14 ഭാഷകളിൽ ഒരുക്കുന്ന കത്തനാരാണ് സുശീൽ കുമാറിന്റെ ഇപ്പോൾ പുരോഗമിക്കുന്ന ചിത്രം. ഹോളിവുഡ് ടെക്നിഷ്യൻസ് അണിനിരക്കുന്ന കത്തനാറിൽ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് ഇദ്ദേഹം എത്തുന്നത്.
ദേശീയ അവാർഡ് നേടിയ ‘ഹോം’ എന്ന ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
നവാസ് മേത്തർ