ഒപ്പം വൈദ്യുതീകരണവും നടത്തിയിരുന്നു. പിറമാടം മല നിരകളിൽനിന്നു ചെറിയ തോടുകളായി ഒഴുകിയെത്തുന്ന ജലം പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ച് ചിന്നിച്ചിതറമ്പോൾ, സൂര്യ പ്രഭയിൽ മഴവില്ല് വിരിയുകയാണിവിടെ.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന് താഴെയിറങ്ങി കുളിക്കാതെ തിരികെ പോകുന്നത് അപൂർവമാണ്.
കുളിക്കാം, ഉല്ലസിക്കാം, സുരക്ഷയോടെ....വെള്ളച്ചാട്ടത്തിന് മുകളിൽനിന്നു താഴേയ്ക്ക് ജലം പതിക്കുന്ന ഭാഗം വിസ്താരമേറിയതാണ്. ഇവിടെനിന്നും സാധാരണ രീതിയിൽ ഒഴുകിയാണ് താഴേയ്ക്കു പോകുന്നത്. ചെറിയ തടയണയും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളം താഴേക്ക് ഒഴുകുന്നതിനൊപ്പം നീങ്ങുന്നത് അപകടം നിറഞ്ഞതാണ്. സദാ സമയവും വെള്ളം ഒഴുകുന്നതിനാൽ ഇവിടുത്തെ പാറക്കെട്ടുകൾ ഏറെ വഴുവഴുപ്പു നിറഞ്ഞതാണ്.
സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നിവീഴും. അവധി ദിവസങ്ങളിൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്.