കുഞ്ഞിന്റെ ദൈവവിശ്വാസംഉറച്ച ദൈവവിശ്വാസിതന്നെയാണ്. എന്നാൽ പ്രാർഥന കൂടാനും ആരാധനയ്ക്കും പലപ്പോഴും സമയം കിട്ടാറില്ല. പ്രാർഥനയെക്കുറിച്ച് ഞാൻ പറയുന്പോഴൊക്കെ കുഞ്ഞ് പറയും- "ദൈവം നൽകിയ ദൗത്യം ഞാൻ നിറവേറ്റുകയാണ്' എന്ന്.
സ്വന്തം ശരീരത്തേയും ജീവിതത്തേയും ആരോഗ്യത്തേയും എല്ലാം മറന്നുകൊണ്ടുള്ള സേവനമാണ് കുഞ്ഞിന്റേത്. കുഞ്ഞിന്റെ വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും സമയമില്ല.
മറ്റുള്ളവർക്കു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. എല്ലാം വാരിക്കോരി കൊടുക്കുമെങ്കിലും സ്വന്തം കാര്യം വരുന്പോൾ വലിയ പിശുക്കാണ്.
ആരോപണങ്ങൾ വിവാദങ്ങൾകുഞ്ഞിനു നേരിടേണ്ടി വന്ന ഓരോ പ്രതിസന്ധികളും എന്നെയും ബാധിച്ചിട്ടുണ്ട്. പ്രാർഥനകൊണ്ടും വിശ്വാസംകൊണ്ടുമാണ് എല്ലാം അതിജീവിച്ചത്.
എനിക്കു തോന്നുന്നത് ഒരു നേതാവിനെതിരേ ആരോപണം വരുന്പോൾ അദ്ദേഹത്തിന്റെ പൂർവ രാഷ്ട്രീയ ജീവിതവും പ്രവർത്തനവും അടിസ്ഥാനമാക്കി വേണം വിധിയെഴുതാൻ. എല്ലാവരെയും ഒരേ തുലാസിൽ നിർത്തിക്കൊണ്ടുള്ള വിധിയെഴുത്ത് ന്യായമല്ല.
രണ്ടു ധ്രുവങ്ങളിൽനിന്ന് എത്തിയവർയാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത കൂട്ടുകുടുംബത്തിലെ അംഗമാണ് ഞാൻ. കുഞ്ഞിന്റേതാകട്ടെ പത്തു വയസുമുതൽ രാഷ്ട്രീയ പ്രവർത്തനം ശീലിച്ച ജീവിതമാണ്.
അതുകൊണ്ടുതന്നെ ആദ്യകാലത്തൊക്കെ ഞാൻ വളരെയേറെ വിഷമിച്ചിട്ടുണ്ട്. വീട്ടുകാര്യങ്ങൾ നോക്കുന്നില്ല, നമ്മുടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ ഇല്ല തുടങ്ങിയ ചിന്തകൾ എന്നെ അലട്ടിയിരുന്നു.
സ്വകാര്യമായ ആഹ്ലാദങ്ങൾ, യാത്രകൾ, വിനോദങ്ങൾ അങ്ങനെ ഒന്നിനും കുഞ്ഞിന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ഈ പ്രകൃതവും രീതിയും എനിക്ക് വളരെ വേദന ഉണ്ടാക്കിയിരുന്നു. സഹിച്ചും ക്ഷമിച്ചുമൊക്കെയാണ് ആദ്യമൊക്കെ മുന്നോട്ടു പോയത്.
തിരിച്ചറിവ്കുഞ്ഞുമൊത്തുള്ള ജീവിതം വലിയ ജീവിതപാഠങ്ങളാണ് നൽകിയത്. ജനസേവനത്തിലൂടെ കുഞ്ഞ് നിർവഹിക്കുന്ന കർമത്തിന്റെ പുണ്യം ഞാൻ പിന്നീട് മനസിലാക്കി തുടങ്ങി.
വീട്ടുകാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഭർത്താവിനേക്കാൾ വലുതാണ് കുഞ്ഞ് എന്ന സത്യവും ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ പ്രാർഥിച്ചതിലും എത്രയോ മടങ്ങ് സംശുദ്ധിയുള്ള, യഥാർഥ സ്നേഹമുള്ള ഭർത്താവിനെയാണ് ദൈവം എനിക്ക് നൽകിയതെന്നും ഞാൻ അറിഞ്ഞു.