സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്കിയതു കൂടാതെ 60,000 രൂപയുടെ റംബുട്ടാന് പഴങ്ങള്‍ കഴിഞ്ഞ സീസണില്‍ വില്ക്കാന് കഴിഞ്ഞുവെന്ന് മുഹമ്മദ് പറഞ്ഞു. ചാണകമാണ് വളമായി ഇടുന്നത്.
ഗൗരാമിയാണ് താരംവീട്ടുമുറ്റത്തെ ആറു കുളങ്ങളിലായി മുഹമ്മദിന് മത്സ്യകൃഷിയുമുണ്ട്. ബ്ലാക്ക്, പിങ്ക്, റെഡ് എന്നിങ്ങനെ മൂന്നിനങ്ങളിലുള്ള മത്സ്യങ്ങളാണ് മുഹമ്മദിന്റെ കൈവശമുള്ളത്.
ഇവ ബ്രീഡ് ഇനങ്ങളായി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുമുണ്ട്. രണ്ടിഞ്ച് വലുപ്പമുള്ള ബ്ലാക്ക് ഗൗരാമി ഒന്നിന് 30 രൂപയും പിങ്കിന് 100 രൂപയും റെഡ് ഐയ്ക്ക് 150 രൂപയുമാണ് വില.
അധികം പരിചരണം ആവശ്യമില്ലാത്ത ഇവയ്ക്ക് തൊടിയില്‍നിന്നുള്ള ഇലകളാണ് ഭക്ഷണമായി നല്‍കുന്നത്. ഇവയുടെ കാഷ്ഠമടങ്ങിയ വെള്ളം പച്ചക്കറികള്‍ നനയ്ക്കാനും ഉപയോഗിക്കുന്നു.
നൂറുമേനി വിളവെടുത്ത് തേനീച്ചക്കൃഷിഏഴുവര്ഷം മുമ്പ് പാലായില്‍നിന്ന് കൊണ്ടുവന്ന ഒരു പെട്ടി തേനീച്ചയില്നിന്നാണ് മുഹമ്മദ് കൃഷി തുടങ്ങിയത്. ഇപ്പോള്‍ 60 പെട്ടി വന്തേനീച്ചയും 30 പെട്ടി ചെറു തേനീച്ചയുമുണ്ട്.
തേനീച്ച എന്നും അത്ഭുതമാണെന്നാണ് മുഹമ്മദിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം തേനീച്ചക്കൃഷിയില്‍ ഇദ്ദേഹം നൂറുമേനി വിജയം കൊയ്തു.
അന്ന് 50 പെട്ടികളില്നിന്നായി 500 കിലോയിലധികം തേന്‍ ലഭിച്ചു. 50 കിലോഗ്രാമിന്റെ ജാറില്‍ തേന്‍ നിറച്ച് വായു കടക്കാത്ത വിധത്തില്‍ അടച്ചാണ് സൂക്ഷിക്കുക.
ഒരു ജാര് തുറന്നാല്‍ ഒരു കിലോ, രണ്ടു കിലോ തോതില്‍ കുപ്പികളില്‍ തേന്‍ നിറയ്ക്കും. ഇത് വിറ്റു തീര്‍ന്നതിനുശേഷമേ അടുത്ത ജാര് തുറക്കൂ. അതുകൊണ്ടുതന്നെ കേടായിപ്പോകില്ല.
തേനടയിലെ തേനറകള്‍ പൂര്‍ണമായും സീല്‍ ചെയ്തതിനുശേഷം മാത്രമാണ് തേന്‍ ശേഖരിക്കുക. അതുകൊണ്ടുതന്നെ ജലാംശം തേനില്‍ കുറവായിരിക്കും. ഇത് കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാനാകും.
തേന്‍ കിലോ 350 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഔഷധ ഗുണമുള്ള ചെറുതേന്‍ കിലോയ്ക്ക് 2,500 രൂപ വരും. തേനീച്ചകളെ വില്‍ക്കുന്നത് കൂട് ഉൾപ്പെടെ 500 രൂപയ്ക്കാണ്.
വൈറലായ കുറിപ്പ്ഏതാനും മാസം മുമ്പ് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ ഫേസ്ബുക്കില്‍ മുഹമ്മദിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. വൈറലായ ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.
"എറണാകുളം റൂറല്‍, ഊന്നുകല്‍ പോലീസ് സ്റ്റേഷനിലെ ശ്രീ. മുഹമ്മദ് മടിയൂര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് കൃഷിയോടും കാര്‍ഷികരംഗത്തോടും കാണിക്കുന്ന അഭിനിവേശം മാതൃകാപരമാണ്.
സ്റ്റേഷനിലെ തിരക്കുകള്‍ക്കിടയിലും ഒഴിവുസമയം കണ്ടെത്തി മുഹമ്മദ് മടിയൂര്‍ തന്റെ കൃഷിത്തോട്ടത്തിലെ റംബൂട്ടാന്, പച്ചക്കറികള്‍ എന്നിവയോടൊപ്പം തേനീച്ച വളര്‍ത്തലും മത്സ്യകൃഷിയും നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ്.
ഭാര്യ ആന്‍സിയും മക്കളായ അംന, അമാന്‍, അസ്ലഹ എന്നിവരും മുഹമ്മദിന്റെ ഈ നേട്ടത്തില്‍ പങ്കാളികളാണ്.'
കുടുംബത്തിന്റെ പിന്തുണവീട്ടമ്മയായ ഭാര്യ അന്‍സിയും വിദ്യാര്‍ഥികളായ മക്കള്‍ അംന, അമാന്‍, അസ്ലഹ എന്നിവരും മുഹമ്മദിനു കരുത്തായി എപ്പോഴും കൂടെയുണ്ട്.