കാൻസർ ബോധവത്കരണംസ്തനങ്ങളെയും ഗർഭാശയമുഖത്തെയും ബാധിക്കുന്ന കാൻസറാണ് ഇന്ന് സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇതിൽ വാക്സിൻ കൊണ്ടും പാപ് സ്മിയർ /എച്ച്പിവി ടെസ്റ്റിംഗ് കൊണ്ടും തടയാൻ സാധിക്കുന്ന കാൻസറാണ് " സർവിക്കൽ' അഥവാ "ഗർഭാശയമുഖ കാൻസർ'. ഈ രണ്ട് കാൻസറുകൾക്കെതിരേയുള്ള പോരാട്ടത്തിൽ കണ്ണൂർ ഗൈനക്കോളജി കൈകോർത്തത് എൻജിഒയായ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായാണ്. ദേശീയശ്രദ്ധ വരെ ആകർഷിച്ച രണ്ട് പദ്ധതികൾക്കാണ് ഈ കൂട്ടായ്മ തുടക്കമിട്ടത്.
ലക്ഷകണക്കിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉപകാരപ്രദമായ ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതിയും "മെയ്ക്ക് ഹെർ സർവിക്സ് അവേർ'പദ്ധതിയും. ഡോ. സുചിത്ര സുധീർ, ഡോ.മിനി ബാലകൃഷ്ണൻ, ഡോ. കെ. ബീന, ഡോ. ഗീത മേക്കൊത്ത് എന്നിവർ നേതൃത്വതം നൽകുന്ന ഒരു ടീമാണ് ഇതിനായി പ്രവർത്തിക്കുന്നത്.ഗർഭാശയമുഖ കാൻസറിനെ തടയാനുള്ള വാക്സിൻ സ്വന്തം മക്കൾക്ക് നൽകികൊണ്ട് ഇവർ നടത്തിയ യജ്ഞം കുത്തിവെപ്പിനെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ സഹായിച്ചു.
‘മൈൻഡ് യുവർ മൈൻഡ്'പ്രായമേതുമാകട്ടെ ശരീരികമായ ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവും പരമ പ്രധാനമാണ് എന്ന സന്ദേശമാണ് 'മൈൻഡ് യുവർ മൈൻഡ്' പദ്ധതിയിലൂടെ ഈ ഡോക്ടർമാർ ജനങ്ങളിലെത്തിച്ചത്. സംസ്ഥാന ഘടകം പ്രസിഡന്റ് കൂടിയായ ഡോ. എസ്. അജിത്താണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കൗമാരപ്രായക്കാരിലും ഗർഭിണികളിലും പ്രസവാനന്തര സമയത്തും, മധ്യവയസ്കരിലും വാർധക്യത്തിലുമെല്ലാം മാനസിക ആരോഗ്യം വിലയിരുത്തപ്പെടണം എന്നും ആവശ്യമെങ്കിൽ കൗൺസിലിംഗും ചികിത്സയും വരെ സ്വീകരിക്കണം എന്നുമുള്ള സന്ദേശം എത്തിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു.
കൂടാതെ, മുലയൂട്ടലിന്റെ പ്രാധാന്യം , അനീമിയ അഥവാ രക്തക്കുറവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, സ്വയസ്തന പരിശോധനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ഡോ. ഷൈജസിന്റെ സംവിധാനത്തിൽ ഹ്രസ്വചിത്രങ്ങൾ നിർമിച്ചിരുന്നു.
ബോധവത്കരണത്തിനായി ഡാൻസ്ബോധവത്കരണത്തിനായി വ്യത്യസ്തമായ രീതികളാണ് ഈ ഡോക്ടർമാർ തെരഞ്ഞെടുക്കുന്നത്. ജീവിതചര്യ രോഗങ്ങളെ തടയാനുള്ള സന്ദേശവുമായി പയ്യാമ്പലം ബീച്ചിൽ ഡോക്ടർമാർ സംഘടിപ്പിച്ച 'ഡാൻസ് ടു ഡിഫീറ്റ് ദി ഡിസീസ്' ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൂടാതെ ക്ലാസുകളും ക്യാന്പുകളും നടത്തുന്നുണ്ട്.
അനുമോൾ ജോയ്