നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏ​ഷ്യ​ൻ വാ​ട്ട​ർ​ ബേ​ഡ് സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നീ​ർ​പ്പ​ക്ഷി​സ​ർവേ, തൃ​ശൂർ - പൊ​ന്നാ​നി കോ​ൾ​നി​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ മുപ്പത്തൊന്നാം വ​ർ​ഷ​മാ​ണു കോ​ൾ​പ്പാ​ട​ത്തെ ഈ ​ജ​ന​കീ​യ പ​ക്ഷി സ​ർ​വേ നടക്കുന്നത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന ഡാ​റ്റ ഇ​ ബേ​ഡ് (www.ebird.org) എ​ന്ന പോ​ർ​ട്ട​ൽ വ​ഴി വെ​റ്റ് ലാൻഡ് ഇ​ന്‍റ​ർ​നാ​ഷണ​ലി​നും പ​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും ല​ഭ്യ​മാ​കും.

അ​ടാ​ട്ട്, മ​ന​ക്കൊ​ടി, ഏ​ന​മാ​വ്, പു​ള്ള്-​ആ​ല​പ്പാ​ട്, പാ​ല​ക്ക​ൽ, പു​ല്ല​ഴി, തൊ​മ്മാ​ന, കോ​ന്തി​പു​ലം, മു​രി​യാ​ട്, മാ​റ​ഞ്ചേ​രി, ഉ​പ്പു​ങ്ങ​ൽ എന്നിങ്ങനെ പ​ന്ത്ര​ണ്ടോ​ളം കോ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ർ​വേയി​ൽ 61 ഇ​നം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന 16,634 പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ക്കാ​നാ​യെ​ന്ന് കോ​-ഓർഡി​നേ​റ്റ​ർ ഡോ.​ പി.​ഒ. ന​മീ​ർ പ​റ​ഞ്ഞു.

2021 ലെ സ​ർ​വവേയി​ൽ 15,959 പ​ക്ഷി​ക​ളെയാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നീ​ർ​ക്കാ​ക്ക, ചൂ​ളാ​ൻ എ​ര​ണ്ട, ചി​ന്ന​മു​ണ്ടി, വ​രി​എ​ര​ണ്ട, നീ​ല​ക്കോ​ഴി തു​ട​ങ്ങി​യ​ പ​ക്ഷി​ക​ളെയാണ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണാ​നാ​യ​ത്.

കോ​ൾ ബേ​ഡേ​ഴ്സ് ക​ള​ക്ടീ​വി​ന്‍റെ​യും കേ​ര​ള കാ​ർ​ഷി​ക​സ​ർ​വക​ലാ​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർവേ യി​ൽ വി​ദ്യാ​ർ​ഥി​ക​ളും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം അ​റു​പ​തോ​ളം പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്തു.