ബോളിവുഡിലെ യുവനായകൻ രൺവീർ സിംഗിനും ഷൂട്ടിംഗിനിടെ അപകടം പറ്റിയിട്ടുണ്ട്. ഗുണ്ടേ എന്ന ചിത്രത്തിന്റെ ഗാനരംഗത്തിനിടെയാണ് രണ്‍വീറിന് പരിക്കേറ്റത്. മുംബൈയിലെ ചാന്ദിവാലി സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ടിംഗ്.
ഉയർന്ന പ്രതലത്തിൽ ഡാൻസ് ചെയ്യവേ അദ്ദേഹത്തിന്റെ കാലിന്റെ ബാലൻസ് നഷ്ടപ്പെടുകയും പുറകുവശം കുത്തി താഴെ വീഴുകയുമായിരുന്നു. മുഖത്തും പരിക്കേറ്റു. മുഖത്തെ പരിക്കിന് തുന്നലിടേണ്ടി വരുന്നു. പിന്നീട് പരിക്കുകളിൽനിന്ന് മോചിതനായശേഷമാണ് രണ്‍വീർ അഭിനയിക്കാൻ വീണ്ടും ലൊക്കേഷനിലെത്തിയത്.
സെറ്റുകളിൽ റിസ്ക് എടുക്കുന്നതിന് പേരുകേട്ട ബോളിവുഡ് നടൻമാരിൽ ഒരാൾ കൂടിയാണ് രണ്‍വീർ സിംഗ്.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാം ലീലയിൽ അഭിനയിക്കുന്പോഴാണ് രൺവീറിന് കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റത്. തോളിനു പരിക്കുമേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭാഗ്യവശാൽ ഒടിവ് സംഭവിച്ചില്ല.
മറ്റൊരു ചിത്രമായ ലൂട്ടേരയുടെ ഷൂട്ടിഗിനിടെ മുതുകിന് അദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മല കയറുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പക്ഷേ വേദന സഹിച്ച് അദ്ദേഹം ഷൂട്ടിംഗ് തുടർന്നു. പക്ഷേ പിന്നീട് വേദന കൂടി വരികയും ഡോക്ടർമാരുടെ നിർദേശാനുസരണം കുറച്ചുദിവസം ബെഡ് റെസ്റ്റ് എടുക്കേണ്ടതായും വന്നു.
(തുടരും)
തയാറാക്കിയത് എൻ.എം