കോവളം ബീച്ചിലെ പുതിയ അതിഥികൾ
കോവളം ബീച്ചിലെ പുതിയ അതിഥികൾ
വി​ഴി​ഞ്ഞം: കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ ബീ​ച്ചു​ക​ൾ കൈ​യ​ട​ക്കി ക​ട​ൽ​ച്ചൊ​റി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ജെ​ല്ലി ഫി​ഷു​ക​ൾ.

ശു​ചി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ജെ​ല്ലി​ക്കൂ​ട്ടം ബീ​ച്ചി​ലേ​ക്ക് അ​ടി​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്.​തു​ട​ർ​ച്ച​യാ​യി ക​ര​ക്ക​ടി​ഞ്ഞ​തോ​ടെ മ​റ​വു ചെ​യ്യാ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​മ​വും പാ​ഴാ​യി.

ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്രം ക​ണ്ടു വ​രു​ന്ന ജെ​ല്ലി​ക​ൾ ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ തീ​ര​ത്തേ​ക്ക് വ​രു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


മീ​ൻ പി​ടി​ക്കാ​ൻ വി​രി​ക്കു​ന്ന വ​ല​യി​ൽ കു​ടു​ങ്ങു​ന്ന ഇ​വ​യെ സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​

കോ​വ​ളം കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കു പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ജെ​ല്ലി​ക്കൂ​ട്ടം തീ​ര​ത്തെ​യും വൃ​ത്തി​ഹീ​ന​മാ​ക്കി. ഇ​വ​യെ മ​റ​വു ചെ​യ്ത് ശു​ദ്ധ​മാ​ക്കാ​ൻ ര​ണ്ടു ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ കാ​ണു​ന്ന ഇ​വ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട് ക​ര​യി​ലേ​ക്ക് വ​രു​ന്ന​താ​കാ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.