തുടർന്ന്, മേശമേൽ തൂശനിലയിടുന്നു. തുടർന്ന് സദ്യ വിളന്പുന്നു. പിന്നെ, സദ്യ കഴിക്കാൻ വാനരൻമാരുടെ ഒരു മത്സരമാണ്. കുരങ്ങുകളിൽ കുറുമ്പന്മാരായവർ ആദ്യം കുഞ്ഞന്മാരെ കണ്ണുരുട്ടിയും ഭയപ്പെടുത്തിയും ആദ്യം സദ്യ കഴിക്കും. വയറു നിറയുന്പോൾ ഇവർ പിൻമാറും.
പിന്നെ, സദ്യ കഴിക്കാൻ കുഞ്ഞന്മാരുടെ അവസരമാണ്. കുട്ടികുരങ്ങുകൾ അമ്മക്കുരങ്ങിന്റെ ശരീരത്തിൽ തൂങ്ങി സദ്യയുണ്ണാനെത്തുന്നതും കൗതുകകരമായ കാഴ്ചയാണ്. വാനരരുടെ പ്രത്യുത്പാദനത്തെ ബാധിക്കാത്ത പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണമായി നല്കുന്നത്.
ഇടയിലെക്കാട് കാവിൽ ഏതാണ്ട് മുപ്പതിൽപരം വരുന്ന കുരങ്ങുകളാണുള്ളത്. മനുഷ്യരുമായി നല്ല ഇണക്കം കാട്ടുന്നവയാണ് ഭൂരിഭാഗവും. മരങ്ങളിൽ വാൽചുറ്റി കിടന്നു മറിഞ്ഞും ആടിയും ഭക്ഷണവിഭവങ്ങൾ ആവോളം തിന്ന് കാണികൾക്കു നേരേ കൊഞ്ഞനം കുത്തി ആഹ്ലാദം പ്രകടിപ്പിച്ചാണ് വാനരപ്പട ഓണസദ്യ ഉണ്ണാറ്.
പതിറ്റാണ്ടുകളായി കാവിലെ വാനര സംഘത്തിന് ഭക്ഷണം നൽകി വന്ന പ്രദേശത്തെ ചാലിൽ മാണിക്കമാണ് ഇത്തവണ കാവിനരികിൽ എത്തി ഇലകളിൽ ഉപ്പു ചേർക്കാത്ത ചോറ് വിളമ്പിയത്.
ഇത്തവണ സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണനാണ് സദ്യയ്ക്ക് ഇലയിട്ടത്.വർഷങ്ങളായി നാട്ടുകാർക്ക് ഇതൊരു സാധാരണ കാഴ്ചയാണെങ്കിലും വലിയപറമ്പിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് വാനരരുടെ ഓണ സദ്യ ആഹ്ലാദകരമാണ്.