നബാതിയന്‍ സാമ്രാജ്യത്തിന്റെ അവസാന രാജാവായ റാബല്‍ രണ്ടാമന് സോട്ടറിന്റെ മരണത്തെത്തുടര്‍ന്ന് നബാറ്റിയന്മാര്ക്കെതിരേ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ തെളിവുകളാണ് സൈനികകേന്ദ്രമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു.
എഡി 70 മുതല്‍ 106 വരെ ഭരണത്തിലിരുന്ന നബാതിയന്‍ രാജാവായിരുന്നു റാബല്‍ രണ്ടാമൻ സോട്ടർ. റാബലിന്റെ പിതാവ് മാലിച്ചസ് രണ്ടാമന് മരിക്കുമ്പോള്‍ റാബര്‍ കുട്ടിയായിരുന്നു. അതുകൊണ്ടേ അദ്ദേഹത്തിന്റെ മാതാവ് ഷാക്കിലത്ത് രണ്ടാമന് നബാറ്റിയന്റെ ഭരണം ഏറ്റെടുത്തു. 106ല്‍ റാബല്‍ മരിക്കുമ്പോള്‍ റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്‍ അനായാസമായി നബാറ്റിയന്‍ രാജ്യം കീഴടക്കുകയായിരുന്നു.