അമിത രക്‌തസ്രാവം
അമിത രക്‌തസ്രാവം
? 27 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഇതെഴുതുന്നത്. പ്രസവശേഷം ആർത്തവം ആരംഭിച്ചപ്പോൾ അവൾക്ക് വലിയ തോതിൽ രക്‌തസ്രാവം ഉണ്ടായി. ഡോക്ടർ രക്‌തസ്രാവവും വേദനയും കുറയാൻ ട്രാപ്പിക് എം.എഫ് എന്ന ഗുളിക നൽകി. അതേത്തുടർന്ന് രക്‌തസ്രാവം പെട്ടെന്ന് കുറയുന്നുണ്ട്. ഈ ഗുളിക കഴിച്ച് രക്‌തസ്രാവം തടയുന്നതുമൂലം ഭാവിയിൽ പ്രശ്നമുണ്ടാകുമോ?
പ്രസന്ന, ചേർത്തല

= അമിതമായ രക്‌തസ്രാവം കുറയ്ക്കാൻ ഈ മരുന്നു ഉപയോഗിച്ചു വരുന്നതാണ്. ഇതിൽ അപാകതയൊന്നുമില്ല. പക്ഷേ, എല്ലാ മാസവും ആർത്തവസ്രാവം കൂടുതലായി, ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ട ആവശ്യം വരുന്നുവെങ്കിൽ, അത് ഹോർമോണുകളുടെ പ്രവർത്തനം കൊണ്ടോ, ഗർഭാശയത്തിലോ, അണ്ഡാശയത്തിലോ എന്തെങ്കിലും പ്രശ്നം മൂലമോ ആണോയെന്ന് അറിയാൻ ഡോക്ടറെ കണ്ടു വേണ്ട പരിശോധനകൾ നടത്തണം.