റെഡ് മീറ്റ് കുട്ടികൾക്കു കൊടുക്കാമോ?
റെഡ് മീറ്റ് കുട്ടികൾക്കു കൊടുക്കാമോ?
? ആറു വയസുള്ള മകന് ഇറച്ചിവിഭവങ്ങൾ വളരെയധികം ഇഷ്ടമാണ്. ഹോർമോൺ കുത്തിവയ്ക്കുന്നതുമൂലം കോഴിയിറച്ചി കൊടുക്കാൻ പേടിയാണ്. ബീഫ് ഉൾപ്പെടെയുള്ള ചുവന്ന ഇറച്ചി കുട്ടികൾക്ക് നൽകുന്നതിൽ കുഴപ്പമുണ്ടോ?

കുട്ടികൾ ചുവന്ന മാസം കഴിക്കുന്നത് നല്ലതാണ്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പു സത്തും ഇതിൽ നിന്ന് ലഭിക്കും. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ഇത് രണ്ടും വളരെയേറെ ആവശ്യവുമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികൾക്ക് നൽകേണ്ടതാണ്.