സ്തനവളർച്ച കൂട്ടാൻ മാർഗമുണ്ടോ?
? ഡോക്ടർ, 24 വയസുള്ള യുവതിയാണ് ഞാൻ. ഈയിടെയായി ഭർത്താവ് ലൈംഗികതയിൽ ഒട്ടും താത്പര്യം കാണിക്കുന്നില്ല. നിർബന്ധിച്ചാൽ ചിലപ്പോൾ സെക്സിൽ ഏർപ്പെടും. എനിക്ക് സ്തനങ്ങൾ കുറവാണ്. ഭർത്താവിന് ഇഷ്‌ടം സ്തനത്തോടാണ്. അത് വളരാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

താങ്കളുടെ കത്തിൽ പൂർണ വിവരങ്ങളില്ല. വിവാഹം കഴിഞ്ഞ് എത്രകാലമായി, എത്രകാലം തൃപ്തികരമായി ബന്ധപ്പെട്ടിരുന്നു. ഭർത്താവിന് എന്തു പ്രായം, സ്തനത്തിന്റെ വലിപ്പകുറവ് പ്രശ്നമാണെന്ന് ഭർത്താവ് സൂചിപ്പിച്ചിരുന്നുവോ എന്നിങ്ങനെ പല കാര്യങ്ങളും വ്യക്‌തമല്ല. ലൈംഗിക അസംതൃപ്തിക്ക് ശാരീരിക കാരണങ്ങളുണ്ടാവാം. ഭർത്താവിന് ലൈംഗിക വികാരം കുറഞ്ഞിരിക്കാം. സ്വവർഗ താത്പര്യം ഉണ്ടാകാം. വ്യക്‌തിപരമായ പൊരുത്തക്കേടുകളുണ്ടാകാം. ഒരു സൈക്യാട്രിസ്റ്റിനെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് പ്രശ്നം കണ്ടറിയേണ്ടതാണ്. സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ നെഞ്ചിലെ മാംസപേശികൾ വലുതാക്കാനുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്. ഇൻജക്ഷനും ശസ്ത്രക്രിയ, സെല്ലുലൈറ്റ്, സിലിക്കോൺ മുതലായവയുടെ ഉപയോഗവും പാർശ്വഫലങ്ങളുള്ളതാണ്.