യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
ഡോക്ടർ, അഞ്ചുമാസം ഗർഭിണിയായ യുവതിയാണ് ഞാൻ. കൂടെക്കൂടെ യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട്. യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിനെ ഏതെങ്കിലും വിധത്തിൽ ഗുരുതരമായി ബാധിക്കുമോ?

= ഗർഭകാലത്ത് തുടർച്ചയായി മൂത്രത്തിൽ അണുബാധയുണ്ടാകുന്നതു നല്ലതല്ല. പലപ്രാവശ്യം അണുബാധയുണ്ടാകുന്നുവെങ്കിൽ ലൈംഗികബന്ധത്തിനുശേഷമാണോ ഇതുണ്ടാകുന്നതെന്ന് അറിയണം. മരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം ധാരാളം വെള്ളവും കുടിക്കണം. വെള്ളം കൂടുതൽ കുടിക്കുന്നതുകൊണ്ട് അസുഖമൊന്നും ഉണ്ടാവില്ല. ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.


മൂത്രം പരിശോധിച്ച് കൾച്ചർ പരിശോധനയും ചെയ്ത്, ഏതുതരം അണുബാധയാണെന്ന് കണ്ടുപിടിച്ച്, ചികിത്സിച്ചാൽ യൂറിനറി ഇൻഫെക്ഷൻ വേഗം തന്നെ മാറിക്കിട്ടും. ചികിത്സ തുടങ്ങിയാൽ ഒരു കോഴ്സ് മരുന്നു മുഴുവനും കഴിക്കാൻ ശ്രദ്ധിക്കണം. യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിന്റെ ആരോഗ്യത്തെ കാര്യത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ കൂടെക്കൂടെയുണ്ടാകുന്നത് ഒഴിവാക്കുക.