ഗർഭകാലത്തെ വ്യായാമം
? 23 വയസുള്ള ഞാൻ രണ്ടു മാസം ഗർഭിണിയാണ്. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതിൽ തെറ്റുണ്ടോ.

ഗർഭകാലത്തും പ്രസവശേഷവും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. പ്രസവസമയത്ത് യോനീപേശികളെ ബലപ്പെടുത്താനും ശരീരഭാരം കൂടുന്നത് കുറയ്ക്കാനും വെരിക്കോസ് വെയിൻ, കാലിലെ മസിലുകളുടെ കോച്ചിപ്പിടിത്തം കുറയ്ക്കാനും ശരീരത്തിലെ രക്‌തയോട്ടം കൂട്ടുന്നതിനും കൈകാലുകളിലെ നീരു കുറയ്ക്കുന്നതിനും സഹായിക്കുന്ന വ്യായാമമാണ് ഗർഭകാലത്ത് ചെയ്യേണ്ടത്.


പ്രസവശേഷവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. വയറിലെയും നടുവിലെയും മസിലുകൾ ബലപ്പെടുത്താനും ഇതു സഹായിക്കും.

ആര്യാദേവി എൻ.എസ്
ഫിസിയോതെറാപ്പിസ്റ്റ് , റിനൈ മെഡിസിറ്റി, പാലാരിവട്ടം.