ആളുകളെ അഭിമുഖീകരിക്കാൻ സംഭ്രമം; ജോലിക്കുപോകാത്ത സോഫ്റ്റ്വെയർ എൻജിനിയർ
മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ/മനഃശാസ്ത്രജ്‌ഞന്റെ കേസ് ഡയറി
ഏറെ നാളുകൾക്കു മുമ്പ് ഞാൻ ചികിത്സിച്ച ഒരു കേസ് സംബന്ധിച്ച ഓർമകളാണ് ഇത്തവണ. ബാങ്ക് മാനേജരായ പിതാവ് എൻജിനിയറിംഗിൽ എംടെക് പാസായ മകനുമൊത്ത് എന്നെ കാണാൻ വന്നു. എന്നെ കാണാൻ വരുന്നതിനു മുമ്പ് ഒരു സൈക്യാട്രിസ്റ്റിന്റെ നിർദേശപ്രകാരം എട്ടു വർഷമായി ഗുളികകൾ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ മരുന്നുകൾ സ്‌ഥിരമായി കഴിച്ചതുകൊണ്ടു ധാരാളം ദൂഷ്യഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാനസിക പ്രശ്നങ്ങൾക്കു കാര്യമായ കുറവില്ലെന്നും ആയതിനാൽ ഈ മരുന്നുകളൊക്കെ കുറച്ച് മരുന്നില്ലാത്ത മന:ശാസ്ത്രചികിത്സ നല്കി തന്റെ മകനെ ജോലിക്ക് അയയ്ക്കാൻ പ്രാപ്തനാക്കിയാൽ അങ്ങേയ്ക്കു വലിയ ഒരു സമ്മാനം തരാം എന്ന വാഗ്ദാനവുമായാണു ദുഃഖിതനായ ആ പിതാവ് എന്നെ സമീപിച്ചത്.

തന്റെ മകൻ എംടെക് പാസായതിനുശേഷം ചെന്നൈയിൽ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനിയറായി ജോലിനോക്കുകയാണ്. എന്നാൽ അനാവശ്യ ചിന്തകളുടെ ആധിക്യം കാരണം ചെന്നൈയിൽ ലോഡ്ജിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിക്കാൻ അവനു കഴിയുന്നില്ലെന്നും ആയതിനാൽ ഇല്ലാത്ത ലീവൊക്കെ എടുത്ത് ചെന്നൈയിൽ പോയി കൂടെതാമസിച്ചാണ് അവനെ ജോലിക്കു നിർബന്ധിച്ചു വിടുന്നതെന്നും ആ പിതാവ് മനമുരുകി എന്നോടു പറഞ്ഞത് ഞാൻ ഇന്നത്തെപ്പോലെ ഓർമിക്കുന്നു.

തുടക്കത്തിൽ ആളുകളെ അഭിമുഖീകരിക്കാനുളള ഉത്കണ്ഠ മാത്രമായിരുന്നെന്നും പിന്നീട് ഗുളികകൾ കഴിച്ചതിനുശേഷമാണ് വിഷാദത്തിലേക്കു വഴിമാറിയത് എന്നും മാതാപിതാക്കൾ. ഇതടവില്ലാതെ എപ്പോഴും വേട്ടയാടുന്ന ടെൻഷൻ, ആളുകളെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന സംഭ്രമം, അപകർഷതാബോധം, ഒറ്റയ്ക്കൊരു ലോഡ്ജ് മുറിയിൽ കിടന്നാൽ കിടക്കുന്ന മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചുകളയുമോ എന്ന നിർബന്ധിത ചിന്ത, ഉറക്കഗുളികകൾ കഴിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത അവസ്‌ഥ, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എടുത്തു ചാടിക്കളയുമോ എന്ന ഭയം മുതലായ ലക്ഷണങ്ങൾ പിന്നീടു വർധിച്ചുവന്നു.

ഗുളികകൾ നിത്യേന കഴിക്കുന്തോറും നിസഹായാവസ്‌ഥയിലേക്ക് അതിവേഗം വഴുതിവീണ ആ ചെറുപ്പക്കാരൻ ബിഹേവിയർ തെറാപ്പി ചികിത്സയെക്കുറിച്ച് ഇന്റർനെറ്റിലൂടെ വായിച്ചറിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് എന്നെ കൺസൾട്ട് ചെയ്യാൻ വന്നത്.

വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന സൈക്യാട്രി മരുന്നുകൾ സമ്മാനിച്ച തളർച്ചയും ക്ഷീണവും അഡിക്്ഷനും കാരണം എത്ര ശ്രമിച്ചിട്ടും ഈ ഗുളികകൾ നിർത്താൻ കഴിയുന്നില്ലെന്നും ഗുളികകൾ നിർത്തുന്നതിനുവേണ്ടി എന്തു ചെയ്യാനും തയാറാണെന്നും മുമ്പ് നിർത്താൻ സ്വയം ശ്രമിച്ചപ്പോഴൊക്കെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ വരുന്ന ഓക്കാനവും വിറയലും അസ്വസ്‌ഥതകളും കാരണം തുടർന്നു കഴിക്കേണ്ട ഗതികേടാണു വന്നിരിക്കുന്നതെന്നും യാതൊരു കാരണവശാലും ഈ മരുന്നുകൾ നിർത്തരുതെന്നു സൈക്യാട്രിസ്റ്റ് താക്കീത് ചെയ്തിരിക്കുകയാണെന്നും പിതാവ് സങ്കടത്തോടെ പറഞ്ഞു.


മന:ശാസ്ത്ര ചികിത്സാ ടെക്നിക്കുകൾ നിരന്തരം ചെയ്ത് സഹകരിക്കുകയാണെങ്കിൽ ദീർഘനാളത്തെ ചികിത്സകൊണ്ട് പടിപടിയായി ഈ ഗുളികകൾ കുറയ്ക്കാനും ക്രമേണ അതു നിർത്താനും സാധിക്കുമെന്നു ഞാൻ അവർക്ക് ആവർത്തിച്ചു പ്രത്യാശ നല്കിക്കൊണ്ടിരുന്നു. അങ്ങനെ സഹകരണം ഉറപ്പാക്കിയെടുത്തു. വ്യക്‌തിത്വവികസനത്തിന്റെ വഴിയിൽ തടസം സൃഷ്‌ടിച്ച വൈകാരിക ഘടകങ്ങളെക്കുറിച്ചു വിശദമായി പഠിച്ചു.

വ്യക്‌തിത്വത്തെ ശാസ്ത്രീയമായി മനസിലാക്കാൻ സഹായിക്കുന്ന ക്ലിനിക്കൽ സൈക്കോളജിയിലെ പേഴ്സണാലിറ്റി ടെസ്റ്റുകൾ നടത്തി വ്യക്‌തിത്വത്തിന്റെ രൂപവും ഭാവവും അളന്നുകുറിച്ചു. വ്യക്‌തിത്വ വൈകല്യം അപഗ്രഥിച്ചറിഞ്ഞു.

സ്നേഹം പ്രകടിപ്പിക്കാൻ തെല്ലും അറിയാത്ത കോപിഷ്ഠനായ പിതാവിന്റെ കർക്കശമായ ശിക്ഷണനടപടികളിലൂടെ വളർന്നുവന്ന അരക്ഷിതമായ അവന്റെ ബാല്യകാലം അനാവരണം ചെയ്യപ്പെട്ടു. മാതാപിതാക്കൾ തമ്മിൽ നിരന്തരം ഉണ്ടാകുന്ന കലഹങ്ങൾക്കു മൂകസാക്ഷിയാകേണ്ടിവന്നതിലൂടെ ഉടലെടുത്ത ഉത്കണ്ഠയുടെ കൊടുങ്കാറ്റ് നിറഞ്ഞ കുടുംബാന്തരീക്ഷം അവന്റെ ആത്മാഭിമാനത്തിനു വരുത്തിയ ക്ഷതം, നിർബന്ധിത ചിന്തകളുടെ നിഷേധ ലോകത്തേക്കു നയിച്ച ജീവിതസാഹചര്യം എന്നിവയെല്ലാം മാനസികാവസ്‌ഥ രോഗാതുരമാക്കുന്നതിനു കളമൊരുക്കി.

സൈക്കോ അനലിറ്റിക് സെഷനുകളിലൂടെ അടിച്ചമർത്തപ്പെട്ട അവന്റെ വികാരങ്ങളെ അനായാസം പ്രകടിപ്പിക്കാൻ പ്രോത്സാഹനം നല്കി മനസിന്റെ ഭാരം ലഘൂകരിച്ചു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> യലവമ്ശീൗൃ വേലൃമു്യ യിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ുൃീഴൃലശ്ലൈ റലലു ാൗരെഹല ൃലഹമഃമശേീി ലേരവിീഹീഴ്യ, വേീൗഴവേ െേീു ലേരവിശൂൗലെ, രീാുൗലേൃശലെറ യശീളലലറയമരസ േൃമശിശിഴ, ലെഹള വ്യുൃീശെെ, ുമൃലിമേഹ രീൗിലെഹഹശിഴ മുതലായ വിവിധ ചികിത്സാ മാർഗങ്ങളിലൂടെ അവന്റെ മാനസിക അസ്വസ്‌ഥതകളെ വിജയകരമായി ചിതിത്സിച്ചു മാറ്റാനും ഗുളികകളിൽനിന്നു പടിപടിയായി റലമറശരേ ചെയ്യാനും സാധിച്ചു.

തന്റെ മകൻ കഴിച്ചുകൊണ്ടിരുന്ന ഗുളികകൾ നിർത്തി ഒറ്റയ്ക്ക് ലോഡ്ജിൽ താമസിച്ചു ജോലിക്കു പോകുന്ന അവസ്‌ഥ സംജാതമായാൽ എനിക്കു വാഗ്ദാനമായി തരാം എന്നു പറഞ്ഞിരുന്ന ആ വലിയ സമ്മാനം വിശ്വസ്തനായ പിതാവ് പറഞ്ഞതുപോലെ തന്നു. പൂർണ സൗഖ്യം പ്രാപിച്ച ആ ചെറുപ്പക്കാരൻ എല്ലാ Brain disabling psychiatric drugs നോടും വിടപറഞ്ഞ് ചെന്നൈയിൽ ഇന്നു സന്തോഷമായി ജീവിക്കുന്നു.

ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)കാളിമഠത്തിൽ,
അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,തെളളകം പി.ഒ.–കോട്ടയം 686 016, ഫോൺ നമ്പർ – 9847054817

സന്ദർശിക്കുക: www.josephisaac.com