കഴുത്തുവേദന: ആയുർവേദ പരിഹാരം
കഴുത്തുവേദന: ആയുർവേദ പരിഹാരം
മനുഷ്യശരീരത്തിൽ നട്ടെല്ല് തലയോട്ടിയുമായി ചേരുന്ന കഴുത്തിെൻറ ഭാഗം ഏറ്റവും സങ്കീർണമാണ്. ഏകദേശം ആറു കിലോഗ്രാമോ അതിലധികമോ ഭാരമുള്ള തലയെ താങ്ങിനിർത്തുകയും പല ദിശകളിലേക്കും ചലിപ്പിക്കാൻ സഹായിക്കുന്നതും ഈ ഭാഗമാണ്. നല്ലെിെൻറ മറ്റൊരു ഭാഗത്തിനും ഇത്രയും ചലനസ്വാതന്ത്ര്യം ഇല്ല. ഇത്രയും ചലനസ്വാതന്ത്ര്യവും സങ്കീർണത്വവുമടങ്ങിയ കഴുത്തിെൻറ സവിശേഷതകൾ വേദനയ്ക്കും പരിക്കുകൾക്കും പലപ്പോഴും കാരണമായിത്തീരാറുണ്ട്.

തലയെ പല ദിശകളിലേക്കും സ്വതന്ത്രമായി ചലിപ്പിക്കുന്നതിന് ഈ ചലനശേഷി സഹായിക്കുന്നു. തലയെ 90 ഡിഗ്രിവരെ മുന്പോട്ടും പുറകോട്ടും ചലിപ്പിക്കുന്നതിനും ഒരുവശത്തുനിന്നും മറ്റൊരുവശത്തേക്ക് 180 ഡിഗ്രിവരെ തിരിക്കുന്നതിനും രണ്ട് തോളിേൻറയും ഭാഗത്തേക്ക് 120 ഡിഗ്രിവരെ ചരിക്കുന്നതിനും പ്രധാനമായും ഈ ചലനശേഷി സഹായകമാകുന്നു.

കഴുത്തു വേദന എന്ന വില്ലൻ

കഴുത്തുവേദന, കഴുത്തിൽ പിടുത്തം അനുഭവപ്പെടുക എന്നിവ മൂലം വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. മെഷിനറികൾ, കംപ്യൂട്ടർ എന്നിവ കൂടുതലായും ഉപയോഗിക്കുന്നവരും ഭാരമേറിയ വസ്തുക്കൾ ഉയർത്തുകയും വലിക്കുകയും ചെയ്യുന്നവരും കായികതാരങ്ങളുമാണ് ഈ അവസ്ഥ കൂടുതലായും അനുഭവിക്കുന്നത്. ശ്രദ്ധയും പരിചരണവും ആഴ്ചയിലൊരിക്കലെങ്കിലും തൈലങ്ങൾ ഉപയോഗിച്ചുള്ള തിരുലും ഇത്തരം അവസ്ഥകളെ കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകും. കഴുത്തുവേദനയ്ക്ക് ധാരാളം കാരണങ്ങളുണ്ട്. അവയിൽ പ്രധാനമായവയെക്കുറിച്ച് അറിയാം.

കാരണങ്ങൾ

വാഹനാപകടങ്ങൾ ഉണ്ടാകുന്പോൾ, കഴുത്തിെൻറ മുന്പോട്ടും പുറകോട്ടും ചലിക്കാനുള്ള കഴിവിനേക്കാൾ കൂടുതൽ കഴുത്ത് വളരെ പെട്ടെന്ന് ആ ദിശകളിലേക്ക് ചലിക്കുന്നതിനു കാരണമാകുന്നതുകൊണ്ട് കഴുത്തിലെ പേശികൾക്കും ലിഗ്മെൻറുകൾക്കുമുണ്ടാകുന്ന ക്ഷതംമൂലം വേദനയും പിടുത്തവും ഉണ്ടാകാം. പ്രായമേറുംതോറും ഉണ്ടാകുന്ന വൈകല്യങ്ങളായ ഓസ്റ്റിയോ ആർത്രൈറ്റിസ്, കഴുത്തിൽ സുഷുമ്നാനാഡി കടന്നുപോകുന്ന ഭാഗം ചുരുങ്ങൽ, കശേരുക്കൾക്കിടയിലെ ഡിസ്ക് കട്ടിയാകുന്നതുകൊണ്ട് ഉണ്ടാകുന്ന വേദന എന്നിവയെല്ലാം കഴുത്തുവേദനകൾക്കുണ്ടാകുന്ന സർവസാധാരണമായ കാരണങ്ങളാണ്.

ഇരിക്കുന്പോഴും കിടക്കുന്പോഴും ജോലികൾ ചെയ്യുന്പോഴും കഴുത്തിേൻറയും ശരീരത്തിേൻറയും നില ശരിയായ രീതിയിലല്ലാതെയിരിക്കുന്നത്, അമിതവണ്ണവും ഉദരപേശികൾക്കുണ്ടാകുന്ന ബലക്ഷയവുംമൂലം നട്ടെല്ലിെൻറ സന്തുലനാവസ്ഥയെ ക്രമത്തിലാക്കുന്നതിനുവേണ്ടി കഴുത്ത് അധികം മുന്പോട്ട് വളയുന്നത്, അധികജോലി ചെയ്യുന്നതു മൂലം കഴുത്തിനുണ്ടാകുന്ന സമ്മർദം, മാനസിക സമ്മർദം മൂലം കഴുത്തിലെ പേശികൾ ചുരുങ്ങുകയും വലിഞ്ഞുമുറുകുകയും ചെയ്യുന്നത് തുടങ്ങിയവയൊക്കെ വേദനയ്ക്കും കഴുത്തിനുണ്ടാകുന്ന അസ്വസ്ഥതകൾക്കും കാരണമാണ്.

നാഡീജന്യമായ പല രോഗങ്ങളിലും അസ്ഥിസംബന്ധമായ പല രോഗങ്ങളിലും കാണുന്നൊരു അവസ്ഥയാണ് കഴുത്തുവേദനയെങ്കിലും മുണ്ടിനീര്, തലച്ചോറിലെ രക്തസ്രാവം, കഴുത്തിലെ കശേരുക്കൾക്കുണ്ടാകുന്ന സ്ഥാനചലനം എന്നീ അവസ്ഥകളിലും സർവസാധാരണമായി കഴുത്തുവേദനയുണ്ടാകാറുണ്ട്.


ആഹാരവും വില്ലനാകാം

ഉയരം കൂടിയതും കാഠിന്യവുമുള്ള തലയിണ ഉപയോഗിക്കുക, ഉറങ്ങുന്പോൾ തലയിണയുടെ അടിയിലും കഴുത്തിെൻറ അടിയിലും കൈവയ്ക്കുക, അധികസമയം കൈ ഉയർത്തിപ്പിടിച്ച് ജോലിചെയ്യുക, കഴുത്തിൽ നേരിട്ട് ആഘാതങ്ങൾ ഏൽപ്പിക്കുക, ശരിയായ രീതിയിലല്ലാതെയിരിക്കുകയും കിടക്കുകയും ചെയ്യുക, കഴുത്തിനും തോളിനും ആയാസമുണ്ടാകുന്നതരം കഠിനവ്യായാമം ചെയ്യുക, തലയിലോ തോളിലോവച്ച് ഭാരംകൂടിയ വസ്തുക്കൾ ഉയർത്തുക, അധികസമയം വളരെ ഉയരത്തിലേക്ക് നോക്കിനിന്നു ജോലിചെയ്യുക, വളരെ തണുത്തതും മധുരവും ഉപ്പ് ഉള്ളതും കൊഴുപ്പ് അധികം അടങ്ങിയിരിക്കുന്നതും ദഹിക്കാൻ പ്രയാസമുള്ളതുമായ വാത കഫ വർധകങ്ങളായ ആഹാരങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം സാധാരണക്കാരിൽ കഴുത്തുവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

||

മുകളിൽ പറഞ്ഞിരിക്കുന്ന പ്രവൃത്തികൾകൊണ്ട് കഴുത്തിലെ സന്ധികളിലും ഞരന്പുകളിലും നാഡികളിലും ക്ഷീണമുണ്ടാകുകയും അവയുടെ സ്വാഭാവികമായ ബലം കുറയുകയും ചെയ്യും. അതോടൊപ്പംതന്നെ വാതം വർധിപ്പിക്കുന്ന മേൽപ്പറഞ്ഞതരം ആഹാരങ്ങൾക്കൂടി സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് കഴുത്തിെൻറ ഭാഗത്ത് വാതം എന്ന ദോഷം കോപിക്കുകയും കഴുത്തിൽ കല്ലിപ്പ്, പിടുത്തം, വേദന എന്നിവയുണ്ടാക്കുകയും ചെയ്യും.

ഇതു ശ്രദ്ധിക്കാം

കഴുത്തുവേദനയുണ്ടാകുന്ന ആദ്യ അവസ്ഥയിൽ വ്യായാമം ചെയ്യരുത്. ഇത് വേദന കൂാൻ കാരണമാകും. തണുത്ത വെള്ളത്തിനു പകരം ചെറിയ ചൂടുവെള്ളം കുളിക്കാൻ ഉപയോഗിക്കുക. ആദ്യം പറഞ്ഞ തൈലങ്ങളിൽ ഏതെങ്കിലും ഒന്ന് കുളിക്കുന്നതിന് അര മണിക്കൂർ മുന്പ് പുറമേ പുരട്ടി സാവധാനം തലോടുക.
കഴുത്തു വേദനയുള്ളവർ ഞവരയരി, ഗോതന്പ്, വെളുത്തുള്ളി, മല്ലി എന്നിവ ചതച്ചിട്ടു തിളപ്പിച്ച പാൽ ആഹാരത്തിലുൾപ്പെടുത്താം.

കഴുത്തിനും തോളിനും ആവശ്യമായ വിശ്രമം നൽകുക. വേദന കുറഞ്ഞശേഷം ലഘുവ്യായാമങ്ങൾ കഴുത്തിനു ചെയ്യുക.

പകൽ ഉറങ്ങുക, രാത്രി ഉറക്കമിളയ്ക്കുക എന്നീ ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. തൈര്, വറുത്തതും എണ്ണമയവും കൊഴുപ്പുമുള്ള ആഹാരങ്ങൾ എന്നിവ ഉപേക്ഷിക്കണം. കട്ടിയായ വ്യായാമങ്ങൾ, ഇരുചക്രവാഹന സവാരി, ശരിയായ രീതിയിലല്ലാതെ ഇരിക്കുകയും കിടക്കുകയും ചെയ്യുക എന്നിവയെല്ലാം കഴുത്തുവേദനയുള്ളവർ ഒഴിവാക്കേണ്ടതാണ്.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി. സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം