നെല്ലിക്ക കാഴ്ചശക്‌തിക്ക്
നെല്ലിക്ക കാഴ്ചശക്‌തിക്ക്
നെല്ലിക്കയിലെ ഇരുമ്പ് രക്‌തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയായി ഉപയോഗിക്കാമെന്നതു നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേർത്തു കഴിച്ചാൽ വിശപ്പില്ലാത്തവർക്കു വിശപ്പുണ്ടാകും.

ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടുമെന്നതു നാട്ടറിവ്. രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും.

ആരോഗ്യജീവിതം ഉറപ്പാക്കാം.

നെല്ലിക്കയിലെ വിറ്റാമിൻ സി ആന്റി ഓക്സിഡന്റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു.

വിവിധരീതികളിൽ ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങളിലും നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകൾ സഹായികളെന്നു പഠനങ്ങൾ പറയുന്നു. അത്തരം പ്രവർത്തനങ്ങളാണ് ഡിടോക്സിഫിക്കേഷൻ എന്നറിയപ്പെടുന്നത്.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്