മെലിഞ്ഞ ശരീരത്തിനു ആയുർവേദ പരിഹാരം
മെലിഞ്ഞ ശരീരത്തിനു ആയുർവേദ പരിഹാരം
വിളർച്ച, കൊക്കോപ്പുഴുവിന്റെ ഉപദ്രവം, വെള്ളപോക്ക്, എന്നിവയിൽ ഏതെങ്കിലും രോഗമുണ്ടെങ്കിൽ ശരീരം കൂടുതലായി മെലിഞ്ഞുവരാം. ഈ പറഞ്ഞിരിക്കുന്ന രോഗങ്ങൾ ഏതെങ്കിലും താങ്കൾക്ക് ഉണ്ടോ എന്ന് അറിയുക.

ഇവയിൽ ഒന്നുമില്ല എങ്കിൽ, വിദാര്യാദി ലേഹ്യം ഒരു ടേബിൾ സ്പൂൺ വീതം രാവിലെയും രാത്രിയും ആഹാരശേഷം സേവിച്ച് മീതേ ഓരോ ഗ്ലാസ ്കാച്ചിയ പാൽ കുടിക്കുകയും, ബൃഹത്ഛാഗലാദിഘൃതം ഒരു ടേബിൾ സ്പൂൺ രാത്രി കിടക്കാൻ സമയം സേവിക്കുകയും ചെയ്താൽ ശരീരത്തിനു പുഷ്ടിമയുണ്ടാകും. യുവത്യാദി തൈലം, മസിൽ ടോൺ എന്നിവ സ്തനങ്ങളിൽ പുരട്ടിയാൽ സ്തനവളർച്ചയും ഉണ്ടാകും .