ഇതിനാൽ തന്നെ ഈ ചികിത്സ വിദേശത്തു പോകുന്നവർക്കും വിദൂരപഠനത്തിന് പോകുന്നവർക്കും ആവശ്യമെങ്കിൽ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുകപല്ലിന്റെ നിരതെറ്റലിൽ എല്ലാ ചികിത്സകൾക്കും അലൈനർ ഫലപ്രദമല്ല. ഡോക്ടറുടെ നിർദേശവും കൃത്യമായ ചികിത്സാപദ്ധതിയും മനസിലാക്കിയതിനു ശേഷം മാത്രം ഈ ചികിത്സ നടത്തുക.
പരിശോധനകൾഎക്സ്-റേ പരിശോധന, ഫോട്ടോഗ്രാഫ്, മോഡൽ സ്റ്റഡി, ക്ലിനിക്കൽ ഇവാലുവേഷൻ എന്നിവ വഴി ഓരോരുത്തർക്കും കൃത്യമായ ചികിത്സകൾ ഡോക്ടർമാർ നിർദേശിക്കുന്നു.
ആവശ്യമായ സ്പേസ് ലഭ്യമാകാത്ത അവസ്ഥയിൽ പ്രീമോളാർ (ചെറിയ അണപ്പല്ലുകൾ) എടുത്ത് സ്പേസ് ഉണ്ടാക്കി ചികിത്സ നടത്താൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
ചികിത്സയുടെ ഒടുവിൽ ഈ സ്പേസ് പൂർണമായും അടയും.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 94472 19903.