പല്ലിൽ കന്പി ഇടേണ്ടത് എപ്പോൾ?12 വയസിനു ശേഷമാണ് പല്ലിൽ കമ്പി ഇടുന്നത് എന്നതു പൊതുവേയുള്ള ധാരണ ആണെങ്കിലും പാൽപല്ലുകൾ പറിഞ്ഞു പോയി എല്ലാം പുതിയ പല്ലുകൾ വരുന്നതാണ് കൃത്യമായി പല്ലിൽ കമ്പി ഇടേണ്ട സമയം.
ഹൈസ്കൂളിൽ പഠിക്കുന്ന കാലമാണ് പല്ലിൽ കമ്പി ഇടണോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നടത്തേണ്ട സമയം. ഇതൊരു ദീർഘകാല ചികിത്സയായതിനാൽ മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.
കുട്ടികൾ ഉപരിപഠനത്തിനും വിദൂരപഠനത്തിനും പോയിക്കഴിഞ്ഞാൽ ഇതിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും.
സർജറി ആവശ്യമാണോ?വളർച്ച അമിതമായാൽ പൂർണവളർച്ച എത്തിയതിനുശേഷം സർജിക്കൽ ട്രീറ്റ്മെൻറ് നടത്തി അതിനെ ക്രമീകരിക്കാവുന്നതാണ്.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903