അതുപോലെ മദ്യം പൂര്‍ണമായി ഒഴിവാക്കണം. മദ്യം കൂടുതല്‍ നിര്‍ജലീകരണം ഉണ്ടാക്കും. ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും.
ബിയറില്‍ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. പ്യൂരിന്‍ ശരീരത്തില്‍ എത്തിയാല്‍ യൂറിക് ആസിഡ് ഓട്ടോമാറ്റിക്കായി ഉണ്ടാകും.
കാപ്പി കുടിക്കുക, ഭാരം നിയന്ത്രിക്കുകയൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. യൂറിക് ആസിഡ് ഉത്പാദന നിരക്ക് കുറച്ച്, ശരീരത്തിലെ പ്യൂരിനുകളെ തകര്‍ക്കുന്ന എന്സൈമുമായി കാപ്പി പ്രവര്‍ത്തിക്കും.
ശരീരത്തിലെ അമിത കൊഴുപ്പ് യൂറിക് ആസിഡിന്റെ അളവ് ഉയരാന്‍ കാരണമാകും. ശരീരത്തിന്റെ അമിത ഭാരം വൃക്കകളുടെ കാര്യക്ഷമതയേയും ബാധിക്കും. ഈ സാഹചര്യങ്ങള്‍ യൂറിക് ആസിഡ് ശരീരത്തില്‍ വര്ധിക്കിപ്പിക്കും.
ഫൈബര്‍, വിറ്റാമിന്‍ സി കൂടുതല്‍ ഫൈബര്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് സന്തുലിതമാക്കാനും ഫൈബര്‍ സഹായിക്കും.
അതുപോലെ വിറ്റാമിന്‍ സി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ യൂറിക് ആസിഡിനെതിരേ പൊരുതാം.
ചെറി ജ്യൂസ് കുടിക്കുന്നത് സന്ധിവാതമുള്ളവരില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.