1. 65 വയസിനു മുകളിൽ പ്രായം
2. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയമല്ലെങ്കിൽ
3. പൊണ്ണത്തടി
4. പണ്ട് പക്ഷാഘാതം ഉണ്ടായിട്ടുണ്ട്
5. സ്ട്രോക്കുകളുടെ ചരിത്രം കുടുംബത്തിൽ ഉണ്ടായിരിക്കുക
6. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ
7. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
8. വ്യായാമം ചെയ്യാതിരിക്കുക
9. അനൂറിസം
10. രക്തസ്രാവ വൈകല്യം
11. കൊക്കെയ്ൻ ഉപയോഗം
ലക്ഷണങ്ങൾഹെമറാജിക് സ്ട്രോക്ക് ലക്ഷണങ്ങൾ സാധാരണയായി മിനിറ്റുകൾക്കോ ഏതാനും മണിക്കൂറുകൾക്കോ എന്ന ക്രമത്തിൽ വർധിക്കുന്നു. അതിനാൽ ഈ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
1. തീവ്രമായ തലവേദന - ചില ആളുകൾ ഇതിനെ തങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ തലവേദനയായി വിശേഷിപ്പിക്കുന്നു
2. ആശയക്കുഴപ്പം
3. ഓക്കാനം
4. പ്രകാശത്തോടുള്ള സംവേദനക്ഷമത
5. കാഴ്ച പ്രശ്നങ്ങൾ
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected].