ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാം
ടൈ​പ്പ് 2  പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാം
ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​ന് അ​മി​ത​വ​ണ്ണം കാ​ര​ണ​മാ​കു​മെ​ന്ന​ത് വ​ള​രെ വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍, അ​മി​ത​ഭാ​ര​മു​ള്ള​വ​ര്‍​ക്കും വ​ണ്ണ​മു​ള​ള​വ​ര്‍​ക്കും ടൈ​പ്പ് 2 പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തു ത​ട​യാ​നോ അ​തി​ന്‍റെ സാ​ധ്യ​ത നീ​ട്ടി​വ​യ്ക്കാ​നോ സാ​ധി​ക്കു​മെ​ന്ന​ത് ഇ​ക്കാ​ല​ത്ത് വ​ലി​യ സ​ന്തോ​ഷ വാ​ര്‍​ത്ത​യാ​ണ്.

ഭാ​രം കു​റ​യ്ക്കാം

ജീ​വി​ത​ശൈ​ലി മാ​റ്റി​യും ശ​രീ​ര​ഭാ​രം കു​റ​ച്ചും പോ​ഷ​ക​ഗു​ണ​മു​ള​ള ആ​ഹാ​രം പ​ഥ്യ​മാ​ക്കി​യും നി​ര​ന്ത​രം വ്യാ​യാ​മം ചെ​യ്തും ടൈ​പ്പ് 2 പ്ര​മേ​ഹം നേ​രി​ടാ​നാ​കും.

അ​ല്‍​പ്പം ഭാ​രം കു​റ​ച്ച് ടൈ​പ്പ് 2 പ്ര​മേ​ഹം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കും. 5 -7 ശ​ത​മാ​നം ഭാ​രം കു​റ​ച്ച് 58 ശ​ത​മാ​നം പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗ​ത്തി​ല്‍ നി​ന്നു മു​ക്തി പ്രാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും എ​ങ്ങ​നെ ത​ട​യാം?

ജീ​വി​ത​ശൈ​ലി ചെ​റു​താ​യി മാ​റ്റി അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും ത​ട​യാം.

1.ഡോ​ക്‌​ട​ർ സ​ഹാ​യി​ക്കും

ഒ​രാ​ളി​ല്‍ ശ​രി​ക്കും ഉ​ണ്ടാ​കേ​ണ്ട ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം വ്യ​ക്തി​യു​ടെ ശ​രീ​ര​പ്ര​കൃ​തം മ​ന​സി​ലാ​ക്കി തി​ട്ട​പ്പെ​ടു​ത്തി എ​ത്ര​ത്തോ​ളം ഭാ​രം കു​റ​യ്ക്കാ​മെ​ന്നു ഡോ​ക്ട​ര്‍​ക്ക് വ്യ​ക്ത​മാ​ക്കി ത​രാ​ന്‍ സാ​ധി​ക്കും. ഭാ​രം കു​റ​യ്ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ഡോ​ക്ട​ര്‍​ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ക്കും.


2.കു​റ​ഞ്ഞ ക​ലോ​റി​യു​ള​ള ആ​ഹാ​രം നി​ല​നി​ര്‍​ത്തു​ക

കു​റ​ഞ്ഞ ക​ലോ​റി​യു​ള​ള ആ​ഹാ​രം ക​ഴി​ച്ചു ശീ​ലി​ക്കു​ക​യാ​ണ് ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു​ള​ള മു​ഖ്യ​മാ​ര്‍​ഗം. ദി​നം​പ്ര​തി ശ​രീ​രം ഉ​പ​യോ​ഗി​ച്ചു ക​ള​യു​ന്ന ക​ലോ​റി​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ക​ലോ​റി​യു​ള​ള ആ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ന്ന​ത് ശീ​ലി​ക്കു​ക.

കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി​യും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും കൊ​ഴു​പ്പി​ല്ലാ​ത്ത പ്രോ​ട്ടീ​നും എ​ല്ലാ​ത്ത​ര​ത്തി​ലു​ള​ള ധാ​ന്യ​ങ്ങ​ളും ക​ഴി​ക്കു​ക​യെ​ന്ന വ​ഴി മാ​ത്ര​മേ ക​ലോ​റി നി​യ​ന്ത്രി​ക്കാ​നാ​യി ഉ​ള​ളൂ.

ഉ​യ​ര്‍​ന്ന ക​ലോ​റി​യ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ, ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍, മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍, മ​ദ്യം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തും ക​ലോ​റി നി​യ​ന്ത്ര​ണ​ത്തെ സ​ഹാ​യി​ക്കു​ന്നു.

ഡോ. ​അ​ഖി​ൽ കൃ​ഷ്ണ
എം​ബി​ബി​എ​സ്, എം​ഡി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എ​ൻ​ബി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എം (എ​ൻ​ഡോ​ക്രൈ​നോ​ള​ജി), എ​സ് സി ​ഇ (എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ർ​സി​പി, യു​കെ). അ​സോ​സി​യേ​റ്റ് ക​ൺ​സ​ൽ​ട്ട​ന്‍റ് ഇ​ൻ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, കിം​സ് ഹെ​ൽ​ത്ത്, തി​രു​വ​ന​ന്ത​പു​രം.