പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം; കൈ​യ​ക്ഷ​ര​ത്തി​ലും പ്ര​ക​ട​മാ​യ മാ​റ്റം..!
പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം; കൈ​യ​ക്ഷ​ര​ത്തി​ലും പ്ര​ക​ട​മാ​യ മാ​റ്റം..!
വി​റ​യ​ൽ, ബാ​ല​ൻ​സ് തെ​റ്റു​ക തു​ട​ങ്ങി​യ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടാ​തെ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കാം. കൈ​യ​ക്ഷ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് അ​തി​ലൊ​ന്ന്. എ​ഴു​തു​മ്പോ​ൾ അ​ക്ഷ​ര​ങ്ങ​ളു​ടെ വ​ലി​പ്പം കു​റ​ഞ്ഞു കു​റ​ഞ്ഞു​വ​രി​ക​യും പി​ന്നീ​ട് തീ​രെ എ​ഴു​താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കാം.

ഭാ​വ​മാ​റ്റ​മി​ല്ലാ​തെ

മു​ഖ​ത്തെ പേ​ശി​ക​ളു​ടെ ദൃ​ഢ​ത കാ​ര​ണം മു​ഖ​ത്ത് ഭാ​വ​മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ രോ​ഗി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ദുഃ​ഖ​മാ​യാ​ലും സ​ന്തോ​ഷ​മാ​യാ​ലും മു​ഖ​ത്ത് ഒ​രേ ഭാ​വം ആ​യി​രി​ക്കും. സാ​ധാ​ര​ണ​യാ​യി ന​മ്മ​ൾ കൈ​ക​ൾ വീ​ശി​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ൾ​ക്കു ന​ട​ക്കു​മ്പോ​ൾ കൈ​ക​ൾ വീ​ശാ​ൻ സാ​ധി​ക്കു​ക​യി​ല്ല. അ​വ​രു​ടെ സം​സാ​രം വ​ള​രെ പ​തി​ഞ്ഞ​തും ഒ​രേ ടോ​ണി​ൽ ഉ​ള്ള​തു​മാ​യി​രി​ക്കും. അ​വ​രു​ടെ ആ​മാ​ശ​യ​ത്തി​ന്‍റെ ച​ല​ന​ങ്ങ​ളും പ​തു​ക്കെ ആ​യ​തി​നാ​ൽ മ​ല​ബ​ന്ധം ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്.

ഉ​റ​ക്ക​മി​ല്ലാ​യ്മ

ശ​രീ​രം മൊ​ത്ത​ത്തി​ലു​ള്ള വേ​ദ​ന, പ്ര​ത്യേ​കി​ച്ചു തോ​ളു​ക​ളു​ടെ വേ​ദ​ന കൂ​ടു​ത​ലാ​യി​രി​ക്കും. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും ഇ​വ​രെ അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ്. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ളി​ൽ വി​ഷാ​ദ​രോ​ഗ​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.


രോ​ഗ​നി​ർ​ണ​യം

പ്ര​ധാ​ന​മാ​യും ല​ക്ഷ​ണ​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ചും ന്യൂ​റോ​ള​ജി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യു​മാ​ണ് പാ​ർ​ക്കി​ൻ സ​ൺ​സ് രോ​ഗം ത​ന്നെ​യെ​ന്ന് ഉ​റ​പ്പി ക്കു​ന്ന​ത്. കാ​ലു​ക​ളു​ടെ ച​ല​ന​ത്തെ മാ​ത്ര​മാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ചി​ല​പ്പോ​ൾ ത​ല​ച്ചോ​റി​ലെ ചെ​റു ര​ക്ത​ധ​മ​നി​ക​ളു​ടെ അ​ട​വ് മൂ​ല​മോ (വാ​സ്കു​ലാ​ർ പാ​ർ​ക്കി​ൻ​സോ​ണി​സം) അ​ല്ലെ​ങ്കി​ൽ ത​ല​ച്ചോ​റി​നു​ള്ളി​ലെ ഫ്ലൂ​യി​ഡി​ന്‍റെ അ​ള​വ് കൂ​ടു​ന്ന​തു മൂ​ല​മോ (normal pressure hydrocephalus ) ആ​കാം. ഇ​തി​നാ​യി ത​ല​ച്ചോ​റി​ന്‍റെ സ്കാ​നിം​ഗ് ആ​വ​ശ്യ​മാ​യി വ​രാം.

പ്ര​വ​ർ​ത്തി​ക​ളി​ൽ മ​ന്ദ​ത ഉ​ണ്ടാ​കു​ന്ന മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​റി​യാ​ൻ ചി​ല ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തേ​ണ്ടി വ​രും.


ഡോ.സു​ശാ​ന്ത് എം.ജെ.MD.DM,ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ - 9995688962
എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ
- 0471-4077888