ബാ​ല​ൻ​സ് തെ​റ്റി വീ​ഴാ​ൻ സാ​ധ്യ​ത​യേ​റും
ബാ​ല​ൻ​സ് തെ​റ്റി വീ​ഴാ​ൻ സാ​ധ്യ​ത​യേ​റും
പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​നു പ്ര​ധാ​ന​മാ​യും നാ​ല് ല​ക്ഷ​ണ​ങ്ങ​ളാ​ണു​ള്ള​ത്.

1.വി​റ​യ​ൽ

സാ​ധാ​ര​ണ​യാ​യി വി​റ​യ​ൽ ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്തെ ക​യ്യി​ലോ കാ​ലി​ലോ ആ​യി​രി​ക്കും ആ​ദ്യം തു​ട​ങ്ങു​ന്ന​ത്. ഇ​ത് വി​ശ്ര​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. എ​ന്തെ​ങ്കി​ലും ക​യ്യി​ൽ പി​ടി​ക്കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴോ വി​റ​യ​ൽ കു​റ​വാ​യി​രി​ക്കും.

രോ​ഗ​ത്തി​ന്‍റെ കാ​ല​ദൈ​ർ​ഘ്യം കൂ​ടു​ന്ന​ത​നു​സ​രി​ച്ചു വി​റ​യ​ലി​ന്‍റെ തീ​വ്ര​ത​യും അ​തോ​ടൊ​പ്പം എ​ത്തു​ന്നു. മ​റ്റു കൈ ​കാ​ലു​ക​ളി​ലേ​ക്കു പ​ട​രു​ക​യും ചെ​യ്യും. കൂ​ടു​ത​ൽ ടെ​ൻ​ഷ​ൻ ഉ​ള്ള​പ്പോ​ഴോ ക്ഷീ​ണാ​വ​സ്ഥ​യി​ലോ വി​റ​യ​ലി​ന്‍റെ തീ​വ്ര​ത കൂ​ടു​ത​ലാ​യി​രി​ക്കും.

2.പേ​ശി​ക​ളു​ടെ ദൃ​ഢ​ത

എ​ല്ലാ സ​ന്ധി​ക​ളും ച​ലി​പ്പി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ക​യും മൊ​ത്ത​ത്തി​ൽ ഒ​രു ക​ടു​പ്പം(stiffness)​അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ത് ആ​ദ്യം ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്തെ കൈ​കാ​ലു​ക​ളി​ൽ ആ​യി​രി​ക്കും വ​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ എ​ല്ലാ കൈ​കാ​ലു​ക​ളെ​യും ബാ​ധി​ക്കും. ഒ​ടു​വി​ൽ ക​ഴു​ത്തി​ലെ​യും ന​ട്ടെ​ല്ലി​ലെ​യും പേ​ശി​ക​ളെ ബാ​ധി​ക്കു​മ്പോ​ൾ കൂ​ന് ഉ​ണ്ടാ​കാം.


3.പ്ര​വൃ​ത്തി​ക​ളി​ൽ പ​തു​ക്കെ​യാ​വു​ക

പ​ഴ​യ സ്പീ​ഡി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ​റ്റാ​താ​കു​ക, ന​ട​ത്ത​ത്തി​ന്‍റെ സ്പീ​ഡ് കു​റ​യു​ക ഒ​ക്കെ ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ത് ചി​ല​പ്പോ​ൾ കൂ​ടെ ഉ​ള്ള​വ​രാ​യി​രി​ക്കും ആ​ദ്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. സം​സാ​ര​ത്തി​ലും ഈ ​പ​തു​ക്കെ​യാ​വ​ൽ കാ​ല​ക്ര​മേ​ണ പ്ര​ക​ട​മാ​കും.

4.ബാ​ല​ൻ​സി​ല്ലാ​യ്മ

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ളി​ൽ വീ​ഴ്ച​ക​ൾ സാ​ധാ​ര​ണ​മാ​ണ്. കി​ട​ന്നി​ട്ട് എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴോ പെ​ട്ടെ​ന്ന് തി​രി​യു​മ്പോ​ഴോ നി​ര​പ്പാ​യ ത​റ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴോ പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ഴോ ഒ​ക്കെ ബാ​ല​ൻ​സ് തെ​റ്റി വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.


ഡോ. ​സു​ശാ​ന്ത് എം. ​ജെ. MD.DM, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ - 9995688962
എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ
- 0471-4077888