* കാൻസർ വായയുടെ കോശങ്ങളിലേക്കുമാത്രം ചുരുങ്ങിയിട്ടാണോ ഉള്ളത്.
* കാൻസർ കഴലയിലേക്ക് വ്യാപിച്ചിട്ടുണ്ടോ?
* വേറെ ശരീരഭാഗങ്ങളിലേക്ക്
കാൻസർ വ്യാപിച്ചിട്ടുണ്ടോ?
ടിഎൻഎം സ്റ്റേജിംഗ് (TNM Staging)
* ട്യൂമറിന്റെ വലുപ്പം (T-tumour size ).
* കഴലകളുടെസാന്നിധ്യം (N -Node).
(Lymphnode involment)
* കാൻസർ ബാക്കി അവയവങ്ങളിലേക്ക്
പലായനം ചെയ്തിട്ടുണ്ടോ (M-metastasis).
ചികിത്സാരീതികൾ ഓരോ രോഗിക്കും വ്യത്യസ്തമായ രീതികളാണ്. ട്യൂമറിന്റെ വലുപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കഴലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാ രീതി എന്നിവയൊക്കെ നോക്കിയാണ് തീരുമാനിക്കുക. രോഗിയുടെ വയസ്, ശാരീരിക അവസ്ഥ, ചികിത്സ സ്വീകരിക്കുന്ന രീതി എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.
സർജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. അഡ്വാൻസ്ഡ് കേസുകൾക്കു പാലിയേറ്റീവ് കെയർ ആണ് കൊടുക്കാറുള്ളത്.
വിവരങ്ങൾ:
ഡോ. ദീപ്തി ടി.ആർ ഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ,
തലശേരി ബ്രാഞ്ച്.
ഫോൺ - 6238265965