പൂച്ചഭ്രാന്ത്!
നൂ​റ്റാ​ണ്ടു​ക​ളാ​യി മ​നു​ഷ്യ​നോ​ടൊ​പ്പം ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന ഒ​രു മൃ​ഗ​മാ​ണ് പൂ​ച്ച.​പൂ​ച്ച​ക​ളെ വീ​ട്ടി​ൽ​വ​ള​ർ​ത്താ​ൻ പ​ല​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ പൂ​ച്ച​ക​ളോ​ടു​ള്ള ഇ​ഷ്ടം മൂ​ത്ത് വീ​ടു​നി​റ​യെ പൂ​ച്ച​ക​ളെ​വ​ള​ർ​ത്തു​ന്ന ഒ​രാ​ളു​ണ്ട് അ​മേ​രി​ക്ക​യി​ൽ. ലാ​റ്റാ​ൻ​സി​യോ എ​ന്ന ഈ 67കാ​രി​യു​ടെ വൂ​ട്ടി​ൽ 1,100 പൂ​ച്ച​ക​ളാണുള്ളത്.

കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1992 ലാ​ണ് ഇ​വ​രു​ടെ പൂ​ച്ച​ഭ്രാ​ന്ത് തു​ട​ങ്ങി​യ​ത്. അ​ന്ന് പൂ​ച്ച​ക​ളെ വി​ൽ​ക്കു​ന്ന ഒ​രു പെ​റ്റ്സ് ഹോ​മി​ൽ​നി​ന്ന് ത​നി​ക്കാ​യി ഒ​രു പൂ​ച്ച​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ലാ​റ്റ​ൻ​സി​യു​ടെ പി​താ​വ് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ച്ച​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചെ​യ​ന്ന ലാ​റ്റ​ൻ​സി​ക്ക് അ​വി​ട​ത്തെ എ​ല്ലാ പൂ​ച്ച​ക​ളെ​യും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ട്ടു. ഏ​ത് പൂ​ച്ച​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നൊ​ടു​വി​ൽ 15 പൂ​ച്ച​ക​ളെ​യു​മാ​യാ​ണ് ലാ​റ്റ​ൻ​സി അ​ന്ന് മടങ്ങിയ​ത്. പി​ന്നീ​ട് എ​വി​ടെ പൂ​ച്ച​ക​ളെ​ ക​ണ്ടാ​ലും ലാ​റ്റ​ൻ​സി വാ​ങ്ങാ​ൻ തു​ട​ങ്ങി. ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ൽ 28,000 പൂ​ച്ച​ക​ളെ താ​ൻ വ​ള​ർ​ത്തി​യ​താ​യി ലാ​റ്റ​ൻ​സി പ​റ​യു​ന്നു. ഉ​ട​മ​സ്ഥ​ർ ത​ന്നെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച പൂ​ച്ച​ക​ളാ​യി​രു​ന്നു ഇ​വ​യി​ൽ അ​ധി​ക​വും.


അ​ഞ്ചു മു​റി​ക​ളു​ള്ള ലാ​റ്റ​ൻ​സി​യു​ടെ വീ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളും പൂ​ച്ച​ക​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്കൊ​പ്പം​ത​ന്നെ​യാ​ണ് ലാ​റ്റ​ൻ​സി കി​ട​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ​തി​നാ​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കു​ന്ന​ത് ലാ​റ്റ​ൻ​സി ത​ന്നെ.