ഉണങ്ങാത്ത മുറിവ്
489 വ​​​ർ​​​ഷം മു​​​ൻ​​​പു പ​​​ണി​​​ത ഒ​​​രു മ​​​സ്ജി​​​ദ്. അ​​​തു ത​​​ക​​​ർ​​​ത്തി​​​ട്ട് ഡിസംബർ ആറിനു 25 വ​​​ർ​​​ഷം. 158 വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന കേ​​​സ്. 2.77 ഏ​​​ക്ക​​​ർ വ​​​രു​​​ന്ന ത​​​ർ​​​ക്ക​​​ഭൂ​​​മി.

ഇ​​​ങ്ങ​​​നെ ഏ​​​താ​​​നും അ​​​ക്ക​​​ങ്ങ​​​ൾ​​​കൊ​​​ണ്ട് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​ത​​​ല്ല അ​​​യോ​​​ധ്യ​​​യി​​​ൽ ബാ​​​ബ​​​റി മ​​​സ്ജി​​​ദ്- രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച​​​ത്. 1992 ഡി​​​സം​​​ബ​​​ർ ആ​​​റി​​​നു ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഇ​​​നി​​​യും ഉ​​​ണ​​​ങ്ങാ​​​ത്ത മുറിവുക​​​ളാ​​​ണു രാ​​​ജ്യ​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ഗാ​​​ത്ര​​​ത്തി​​​നുമേ​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​ന​​​ല്കു​​​ന്ന പ​​​ല​​​തി​​​നെ​​​യും ച​​​വി​​​ട്ടി​​​മെ​​​തി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു പ​​​ട​​​പ്പു​​​റ​​​പ്പാ​​​ടാ​​​ണ് അ​​​തി​​​ൽ ക​​​ണ്ട​​​ത്. ച​​​രി​​​ത്ര​​​ത്തെ തേ​​​ച്ചു​​​മാ​​​യി​​​ച്ചുക​​​ള​​​ഞ്ഞു​​​കൊ​​​ണ്ടു ചി​​​ല​​​തൊ​​​ക്കെ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ യു​​​ദ്ധവി​​​ളം​​​ബ​​​ര​​​മാ​​​യി അ​​​ത്.

പി​​​ന്നീ​​​ടി​​​ങ്ങോ​​​ട്ടു രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ - രാ​​​ഷ്‌​​​ട്രീ​​​യ മാ​​​റ്റ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ആ ​​​സം​​​ഭ​​​വം വ​​​ലി​​​യ നി​​​ഴ​​​ലാ​​​യി നി​​​ൽ​​​ക്കു​​​ന്നു. ഇ​​​പ്പോ​​​ഴും പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ത്ത വി​​​ഷ​​​യ​​​വു​​​മാ​​​ണ​​​ത്.

പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​തപോ​​​ലും വ​​​ള​​​രെ അ​​​ക​​​ലെ​​​യാ​​​ണ്. 2002-ൽ ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി ത​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ ഒ​​​രു അ​​​യോ​​​ധ്യാ സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ചു കു​​​റേ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. പ​​​ക്ഷേ, എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല. യു​​​പി​​​എ​​​യു​​​ടെ പ​​​ത്തു​​​വ​​​ർ​​​ഷ ഭ​​​ര​​​ണ​​​ത്തി​​​നി​​​ടെ ചി​​​ല ര​​​ഹ​​​സ്യ​​​നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​വ​​​ച്ചെ​​​ങ്കി​​​ലും ഒ​​​ട്ടും പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യി​​​ല്ല. ന​​​രേ​​​ന്ദ്ര​ മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ഴും ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നു. പ​​​ക്ഷേ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ ഒ​​​രു ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​മാ​​​യ ഷി​​​യാ​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​തി​​​ൽ പ​​​ല​​​തും. മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം വ​​​രു​​​ന്ന സു​​​ന്നി മു​​​സ്‌​​​ലിം​​​ക​​​ളെ​​​യും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സു​​​ന്നി മു​​​സ്‌​​​ലിം വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു ആ ​​​നീ​​​ക്ക​​​ങ്ങ​​​ൾ. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ജീ​​​വ​​​ന​​​ക​​​ല​​​യു​​​ടെ ആ​​​ചാ​​​ര്യ​​​ൻ ര​​​വി​​​ശ​​​ങ്ക​​​ർ ന​​​ട​​​ത്തി​​​യ ഒ​​​റ്റ​​​യാ​​​ൻനീ​​​ക്ക​​​വും എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല.

ഒ​​​ന്ന​​​ര നൂ​​​റ്റാ​​​ണ്ടു പി​​​ന്നി​​​ട്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ അ​​​ലാ​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി 2010ൽ ​​​സാ​​​ഹ​​​സി​​​ക​​​മാ​​​യ ഒ​​​രു നീ​​​ക്കം ന​​​ട​​​ത്തി. ത​​​ക​​​ർ​​​ക്ക​​ഭൂ​​​മി മൂ​​​ന്നാ​​​യി മു​​​റി​​​ച്ചു മൂന്നി​​​ലൊ​​​ന്നു മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കും ബാ​​​ക്കി ര​​​ണ്ടു ഹൈ​​​ന്ദ​​​വ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ന​​​ല്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ത്. ആ ​​​വി​​​ധി കേ​​​സി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ഒ​​​രു കൂ​​​ട്ട​​​ർ​​​ക്കും ഇ​​​ഷ്‌​​​ട​​​പ്പെ​​​ട്ടി​​​ല്ല. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ​​​പി​​​ലെ കേ​​​സു​​​ക​​​ളി​​​ൽ ഒ​​​രു ക​​​ക്ഷി​​​പോ​​​ലും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല അ​​​ത്. അപ്പീൽ പരിഗണിച്ച സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ആ​​​ലം അ​​​തേ​​​പ്പ​​​റ്റി പ​​​റ​​​ഞ്ഞ​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണ്: ""ഒ​​​രു കാ​​​ര്യ​​​ത്തി​​​ൽ നി​​​ങ്ങ​​​ൾ ഒ​​​രേ അ‍ഭി​​​പ്രാ​​​യ​​​ക്കാ​​​രാ​​​ണ്. ആ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ത്ത ഒ​​​രു പു​​​തി​​​യ പ​​​രി​​​ഹാ​​​ര​​​മാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ന​​​ല്കി​​​യ​​​ത്. അ​​​തു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​യ​​​മേ​​​വ ചെ​​​യ്ത​​​താ​​​ണ്. അ​​​തി​​​നാ​​​ൽ അ​​​തു സ്റ്റേ ​​​ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്നു.''

സ​​​ത്യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഈ ​​​വി​​​ഷ​​​യ​​​ത്തെ സ്വ​​​ത്തു​​​ത​​​ർ​​​ക്ക​​​മാ​​​യി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, അ​​​തി​​​നി​​​ട​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ര​​​ണ്ടു നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ല​​​ാഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ല​​​ക്നോ ബെ​​​ഞ്ച് എ​​​ത്തി. ഒ​​​ന്നാ​​​മ​​​ത്തേ​​​ത്, ത​​​ർ​​​ക്ക​​​ഭൂ​​​മി ശ്രീ​​​രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി ആ​​​ണെ​​​ന്ന​​​താ​​​ണ്. അതിനു പ്രത്യേക കാരണ ങ്ങൾ പറ ഞ്ഞിട്ടി ല്ല. ര​​​ണ്ടാ​​​മ​​​ത്ത​​​ത്, ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണ് മ​​​സ്ജി​​​ദ് നി​​​ർ​​​മി​​​ച്ച​​​ത് എ​​​ന്നും. ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​രു വി​​​വാ​​​ദ റി​​​പ്പോ​​​ർ​​​ട്ട് ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ഏ​​​താ​​​യാ​​​ലും ആ ​​​വി​​​ധി സ്റ്റേ ​​​ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

അ​​​പ്പീ​​​ലു​​​ക​​​ൾ കേ​​​ൾ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് ഒ​​​ത്തു തീ​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണ്. അ​​​തു നി​​​ർ​​​ദേ​​​ശി​​​ച്ച ബെ​​​ഞ്ചി​​​ലെ മൂ​​​ന്നു​​​പേ​​​രും ഇ​​​പ്പോ​​​ഴ​​​ത്തെ ബെ​​​ഞ്ചി​​​ൽ ഇ​​​ല്ല.

രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നേ​​​റ്റ വ​​​ലി​​​യ ക​​​ള​​​ങ്ക​​​മാ​​​യി​​​രു​​​ന്നു ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ക്ക​​​ൽ. അ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ങ്ങ​​​ളും തു​​​ട​​​ർപ്ര​​​ശ്ന​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യഗ​​​തി​​​യെ​​​ത്ത​​​ന്നെ സ്വാ​​​ധീ​​​നി​​​ച്ചു. അതുണ്ടാക്കിയ സാ​​​മു​​​ദാ​​​യി​​​ക ചേ​​​രി​​​തി​​​രി​​​വ് ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി​​​യി​​​ല്ല. ‌

ബ​​​ഹു​​​സ്വ​​​ര​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​വാ​​​യം വ​​​ഴി ന​​​ട​​​ത്തേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ ബ​​​ല​​​മാ​​​യി ന​​​ട​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു രാ​​​ഷ്‌​​​ട്രീ​​​യം എ​​​ത്തി. അ​​​തു ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ത്തി​​​വി​​​ടു​​​ന്ന ആ​​​ശ​​​ങ്ക ചി​​​ല​​​രെ തെ​​​റ്റാ​​​യ പാ​​​ത​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു വ​​​ള​​​ക്കൂ​​​റു​​​ള്ള മ​​​ണ്ണ് ഒ​​​രു​​​ക്കാ​​​ൻ ബാ​​​ബ​​​റി​​​ മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ക്ക​​​ൽ കാ​​​ര​​​ണ​​​മാ​​​യി. അ​​​തി​​​ന്‍റെ തുടർച്ചയായ ദു​​​ര​​​ന്ത​​​പ​​​ര​​​ന്പ​​​ര​​​ക​​​ൾ രാ​​​ജ്യ​​​ത്ത് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.


അയോധ്യതർക്കം: നാൾവഴി

1528 : മു​​​ഗ​​​ൾ ച​​​ക്ര​​​വ​​​ർ​​​ത്തി ബാ​​​ബ​​​റി​​​ന്‍റെ ഒ​​​രു സേ​​​നാ​​​മേ​​​ധാ​​​വി മി​​​ർ ബാ​​​ഖി അ​​​യോ​​​ധ്യ​​​യി​​​ൽ മ​​​സ്ജി​​​ദ് നി​​​ർ​​​മി​​​ക്കു​​​ന്നു.

1853 : അ​​​യോ​​​ധ്യ​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യെ​​ച്ചൊ​​​ല്ലി ഹി​​​ന്ദു-​ മു​​​സ്‌‌​​​ലിം സം​​​ഘ​​​ർ​​​ഷം.

1859 : ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ ഇ​​​രു​​​വ​​​ർ​​​ക്കും ആ​​​രാ​​​ധ​​​നാ​​​സ്ഥ​​​ലം നി​​​ശ്ച​​​യി​​​ച്ച് വേ​​​ലി​​​കെ​​​ട്ടി തി​​​രി​​​ച്ചു.

1885 : ബാ​​​ബ​​​റി മ​​​സ്ജി​​​ദി​​​നോ​​​ടു ചേ​​​ർ​​​ന്ന് രാ​​​മ​​​ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി മ​​​ഹ​​​ന്ത് ര​​​ഘു​​​വ​​​ർ​​​ദാ​​​സ് ഫൈ​​​സാ​​​ബാ​​​ദ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.

1949 ഡി​​​സം​​​ബ​​​ർ 23 : ശ്രീ​​​രാ​​​മ പ്ര​​​തി​​​മ​​​ക​​​ൾ മ​​​സ്ജി​​​ദി​​​ൽ സ്ഥാ​​​പി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണം. മു​​​സ്‌‌​​​ലിം​​​ക​​​ൾ മ​​​സ്ജി​​​ദി​​​ലെ പ്രാ​​​ർ​​​ഥ​​​ന നി​​​ർ​​​ത്തി.

1950 ജ​​​നു​​​വ​​​രി 16 : പ്ര​​​തി​​​മ​​​ക​​​ൾ മാ​​​റ്റ​​​രു​​​തെ​​​ന്നും ദി​​​വ​​​സേ​​​ന പ്രാ​​​ർ​​​ഥ​​​ന അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗോ​​​പാ​​​ൽ സിം​​​ഗ് വി​​​ശാ​​​ര​​​ദ് ഫൈ​​​സാ​​​ബാ​​​ദ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.
1950 ഡി​​​സം​​​ബർ 5 : ഇ​​​തേ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് മ​​​ഹ​​​ന്ത് പ​​​ര​​​മ​​​ഹം​​​സ രാ​​​മ​​​ച​​​ന്ദ്ര​​​ദാ​​​സി​​​ന്‍റെ ഹ​​​ർ​​​ജി.

1959 ഡി​​​സം​​​ബ​​​ർ 17 : ത​​​ർ​​​ക്ക​​​ഭൂ​​​മി ത​​​ങ്ങ​​​ൾ​​​ക്കു വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സു​​​ന്നി സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് വ​​​ഖ​​​ഫി​​​ന്‍റെ ഹ​​​ർ​​​ജി.

1984: രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി മോ​​​ചി​​​പ്പി​​​ക്കാ​​​നും ബാ​​​ബ​​​റി മ​​​സ്ജി​​​ദ് തു​​​റ​​​ക്കാ​​​നും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങാ​​​ൻ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് (വി​​​എ​​​ച്ച്പി) തീ​​​രു​​​മാ​​​നം.

1986 ഫെ​​​ബ്രു​​​വ​​​രി 1 : മ​​​സ്ജി​​​ദ് തു​​​റ​​​ക്കാ​​​നും ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്ക് ആ​​​രാ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ക്കാ​​​നും ഫൈ​​​സാ​​​ബാ​​​ദ് ജി​​​ല്ലാ ജ​​​ഡ്ജി കെ.​​​എം. ​പാ​​​ണ്ഡേ ഉ​​​ത്ത​​​ര​​​വി​​​ട്ടു. മു​​​സ്‌‌​​​ലിം സ​​​മു​​​ദാ​​​യം ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ആ​​​ക്‌‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഉ​​​ണ്ടാ​​​ക്കി.

1989 : അ​​​യോ​​​ധ്യാ വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​എ​​​ച്ച്പി​​​യെ പി​​​ന്തു​​​ണ​​​ച്ച് ബി​​​ജെ​​​പി.

1989 ന​​​വം​​​ബ​​​ർ 9 : അ​​​യോ​​​ധ്യ​​​യി​​​ൽ ക്ഷേ​​​ത്രനി​​​ർ​​​മാ​​​ണ​​​ത്തി​​​നു ശി​​​ലാ​​​ന്യാ​​​സ് (ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ) ന​​​ട​​​ത്താ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു.

1990 സെ​​​പ്റ്റം​​​ബ​​​ർ 25 : ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൽ.​​​കെ.​ അ​​​ഡ്വാ​​​നി ഗു​​​ജ​​​റാ​​​ത്തി​​​ലെ സോ​​​മ​​​നാ​​​ഥി​​​ൽ​​​നി​​​ന്ന് അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്ക് ര​​​ഥ​​​യാ​​​ത്ര തു​​​ട​​​ങ്ങി.

1990 ഒ​​​ക്‌‌​​​ടോ​​​ബ​​​ർ 23 : രഥയാത്ര ബിഹാറിലെ സമസ്തിപ്പുരിൽ തടഞ്ഞു. അദ്വാനി അറസ്റ്റിൽ.

1990 ഒ​​​ക്‌‌​​​ടോ​​​ബ​​​ർ 30 : ക​​​ർ​​​സേ​​​വ​​​ക​​​ർ ബാ​​​ബ​​​റി മ​​​സ്ജി​​​ദി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ തു​​​നി​​​യു​​​ന്നു. പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ 28 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

1991 ഒ​​​ക്‌‌​​​ടോ​​​ബ​​​ർ : ബാ​​​ബ​​​റി മ​​​സ്ജി​​​ദി​​​നു ചു​​​റ്റു​​​മു​​​ള്ള 2.77 ഏ​​​ക്ക​​​ർ സ്ഥ​​​ലം യു​​​പി സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു.

1992 ഡി​​​സം​​​ബ​​​ർ 6: പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക​​​ർ​​​സേ​​​വ​​​ക​​​ർ ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്തു. രാ​​​ജ്യ​​​ത്തു പ​​​ലേ​​​ട​​​ത്തും സാ​​​മു​​​ദാ​​​യി​​​ക ക​​​ലാ​​​പം. മ​​​സ്ജി​​​ദ് പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പി.​​​വി.​ ന​​​ര​​​സിം​​​ഹ​​​റാ​​​വു. തർക്കഭൂമിയിൽ താൽക്കാലിക ക്ഷേത്രം പണിതു.
1992 ഡി​​​സം​​​ബ​​​ർ 16 : എം.​​​എ​​​സ്.​ ലീ​​​ബ​​​ർ​​​ഹാ​​​ൻ ക​​​മ്മീ​​​ഷ​​​നെ മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ക്ക​​​ൽ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​യ​​​മി​​​ച്ചു.

2002 ഏ​​​പ്രി​​​ൽ : അ​​​യോ​​​ധ്യ​​​യി​​​ലെ ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ത​​​ർ​​​ക്ക കേ​​​സ് അ​​​ലാ​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങി.

2003 മാ​​​ർ​​​ച്ച്-​​​ഓ​​​ഗ​​​സ്റ്റ് : അ​​​യോ​​​ധ്യ​​​യി​​​ൽ ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഖ​​​ന​​​നം. മ​​​സ്ജി​​​ദി​​​ന് അ​​​ടി​​​യി​​​ൽ ഒ​​​രു ക്ഷേ​​​ത്രാ​​​വ​​​ശി​​​ഷ്‌‌​​​ടം ക​​​ണ്ട​​​താ​​​യി നി​​​ഗ​​​മ​​​നം.

2003 സെ​​​പ്റ്റം​​​ബ​​​ർ : മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്ത​​​തി​​​ന് ഏ​​​ഴു ഹി​​​ന്ദു നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സ്.
2005 ജൂ​​​ലൈ : സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ജീ​​​പ്പി​​​ൽ അ​​​ഞ്ച് ഇ​​​സ്‌‌​​​ലാ​​​മി​​​ക് ഭീ​​​ക​​​ര​​​ർ ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ൽ എ​​​ത്തി. സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം അ​​​വ​​​രെ വ​​​ക​​​വ​​​രു​​​ത്തി.

2009 ജൂ​​​ലൈ : 19 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം ലീ​​​ബ​​​ർ​​​ഹാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.
2010 സെ​​​പ്റ്റം​​​ബ​​​ർ 30 : അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി. മ​​​സ്ജി​​​ദ് പ​​​ണി​​​ത​​​ത് ക്ഷേ​​​ത്രം ത​​​ക​​​ർ​​​ത്താ​​​ണെ​​​ന്നും മ​​​സ്ജി​​​ദ് നി​​​ർ​​​മാ​​​ണം ഇ​​​സ്‌‌​​​ലാം ശാ​​​സ​​​ന​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ത​​​ർ​​​ക്ക​​​ഭൂ​​​മി മൂ​​​ന്നാ​​​യി വി​​​ഭ​​​ജി​​​ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഒ​​​രു ഭാ​​​ഗം ശ്രീ​​​രാ​​​മ​​​ന് (ഹി​​​ന്ദു​ മ​​​ഹാ​​​സ​​​ഭ​​​യ്ക്ക്), ഒ​​​രു ഭാ​​​ഗം നി​​​ർ​​​മോ​​​ഹി അ​​​ഖാ​​​ഡാ​​​യ്ക്ക്, ഒ​​​രു ഭാ​​​ഗം സു​​​ന്നി വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്.
2011 : ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

റ്റി.​​​സി. മാ​​​ത്യു