ത​ക്കാ​ളി​യി​ൽ കു​ളി​ച്ച് ചു​വ​ന്ന് സ്പെ​യി​ൻ; ആ​ഘോ​ഷ​മാ​ക്കി ലാ ​ടൊ​മാ​റ്റി​ന ഫെ​സ്റ്റി​വ​ൽ
ത​ക്കാ​ളി​യി​ൽ കു​ളി​ച്ച് ചു​വ​ന്ന് സ്പെ​യി​ൻ; ആ​ഘോ​ഷ​മാ​ക്കി ലാ ​ടൊ​മാ​റ്റി​ന ഫെ​സ്റ്റി​വ​ൽ
ഏ​ത് രാ​ജ്യ​ത്തേ​ക്ക് യാ​ത്ര ചെ​യ്താ​ലും അ​വി​ടു​ത്തെ എ​ല്ലാ​ത്ത​രം ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ന​മ്മ​ൾ ശ്ര​ദ്ധി​ക്കു​ന്ന​താ​ണ്. സ്‌​പെ​യി​നി​ലെ ‘ലാ ​ടൊ​മാ​റ്റി​ന’ ലോ​ക​പ്ര​ശ​സ്ത​മാ​യ ഉ​ത്സ​വ​മാ​ണ്. എ​ല്ലാ ഓ​ഗ​സ്റ്റി​ലെ​യും അ​വ​സാ​ന ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് 30-ന് ​ആ​യി​രു​ന്നു അ​ത്. എ​ല്ലാ വ​ർ​ഷ​വും ഈ ​സ​മ​യ​ത്ത് സ്പെ​യി​നി​ലെ വ​ല​ൻ​സി​യ​യ്ക്ക് സ​മീ​പ​മു​ള്ള ബു​നോ​ൾ ഗ്രാ​മ​ത്തി​ൽ പ​ഴു​ത്ത ത​ക്കാ​ളി പ​ര​സ്പ​രം എ​റി​ഞ്ഞാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

ലാ ​ടോ​മാ​റ്റി​ന ആ​ഘോ​ഷ​ങ്ങ​ൾ കോ​വി​ഡ് കാ​ര​ണം ര​ണ്ട് വ​ർ​ഷം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. എ​ന്നി​രു​ന്നാ​ലും 2022-ൽ ​സ്പെ​യി​നി​ലു​ള്ള​വ​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും സ​ന്തോ​ഷ​ത്തി​ലേ​ക്ക് ഈ ​ഉ​ത്സ​വം വീ​ണ്ടും തി​രി​ച്ചെ​ത്തി.

എ​ല്ലാ വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ സ്പെ​യി​നി​ലേ​ക്ക് ഇ​ത് ആ​ഘോ​ഷി​ക്കാ​ൻ ഒ​ഴു​കി​യെ​ത്താ​റു​ണ്ട്. ടി​ക്ക​റ്റു​ക​ൾ 12 യൂ​റോ​യി​ൽ ആ​രം​ഭി​ക്കു​ന്നു. ഉ​ത്സ​വ വേ​ള​യി​ൽ ഏ​ക​ദേ​ശം 120 ട​ൺ ത​ക്കാ​ളി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ഫെ​സ്റ്റി​വ​ലി​ൽ പ​ര​മാ​വ​ധി 22,000 ആ​ളു​ക​ളെ​യാ​ണ് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. ത​ക്കാ​ളി അ​ട​ങ്ങി​യ ട്ര​ക്കു​ക​ൾ ആ​ഘോ​ഷ സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യും നാ​ട്ടു​കാ​ർ ത​ക്കാ​ളി പ​ര​സ്പ​രം എ​റി​യു​ക​യും ചെ​യ്യു​ന്നു.

ഒ​രു മ​ണി​ക്കൂ​റാ​ണ് ആ​ഘോ​ഷം. അ​തി​നു​ശേ​ഷം ത​ക്കാ​ളി പ​ൾ​പ്പ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ജ​ല​പീ​ര​ങ്കി​ക​ൾ ആ​ളു​ക​ളി​ലേ​ക്ക് സ്പ്രേ ​ചെ​യ്യാ​ൻ തു​ട​ങ്ങു​ന്നു.

തു​ട​ർ​ന്ന് ആ​ളു​ക​ൾ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യും കു​ളി​ക്കു​ക​യും വൈ​കു​ന്നേ​രം മ​റ്റൊ​രു പാ​ർ​ട്ടി​യു​മാ​യി ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ലാ ​ടൊ​മാ​റ്റി​ന​യു​ടെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത് 1945 മു​ത​ലാ​ണ്.