മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വേ​ഗം
മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വേ​ഗം
മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ​റ​ക്കു​ന്ന ഷ​ഹീ​ൻ ഫാ​ൽ​ക്ക​ൻ നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ൽ എ​ത്തി. ബെ​ർ​ഗി​ൻ ഫാ​ൽ​ക്ക​ൻ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഷാ​ഹി​ൻ ഫാ​ൽ​ക്ക​ണി​ന്‍റെ എ​ണ്ണം നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ന്‍റെ പാ​ര​ന്പ​ര്യ ദേ​ശീ​യ പ​ക്ഷി​യാ​ണ് ഷാ​ഹി​ൻ ഫാ​ൽ​ക്ക​ൻ. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പ​റ​ക്കു​ന്ന​വ​യാ​ണി​തെ​ന്നു ഷാ​ഹി​ൻ ഫാ​ൽ​ക്ക​നെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന, ഇ​വ​യു​ടെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത, സ​ന്താ​ന രാ​മ​ൻ പ​റ​ഞ്ഞു.


വി​ന്‍റർ വി​സി​റ്റ​ർ എ​ന്നും ഇ​വ​യെ വി​ളി​ക്കാ​റു​ണ്ട്. ത​ണു​പ്പു​കാ​ല​ത്തു വാ​സ​സ്ഥ​ലം മാ​റു​ന്ന പ​ക്ഷി​യാ​ണി​ത്.

നീ​ല​ഗി​രി​യി​ൽ 2013 മു​ത​ൽ 2017 വ​രെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഇ​വ​യു​ടെ എ​ട്ടു കൂ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​വി​ടെ 25 മു​ത​ൽ 30 വ​രെ പ​ക്ഷി​ക​ൾ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി. അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് കു​റ​ഞ്ഞ കൊ​ക്ക​ക​ൾ, മ​ല​ഞ്ചെ​രി​വു​ക​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ക​ളെ കാ​ണു​ന്ന​ത്.