കുട്ടവഞ്ചി സവാരിവിശാലമായ തടാകവും പുഞ്ചകളും ചെറുതോടുകളും ഇടകലർന്ന കാം തൻ കോക്കനട്ട് വില്ലേജ് ഹ്യൂ സിറ്റിക്ക് അടുത്താണ്. നിരവധി തുരുത്തുകളും പനകളും ഇവിടുത്തെ പ്രകൃതിഭംഗി വിളിച്ചുപറയുന്നു. തുരത്തുകൾക്കിടയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ പ്രധാന വിനോദം.
കുട്ടവഞ്ചി യാത്ര ഈ പ്രദേശത്തിന്റെ പ്രധാന ടൂറിസം വരുമാനം കൂടിയാണ്. മൂന്ന് പേർക്കാണ് ഒരു കുട്ടവഞ്ചിയിൽ സഞ്ചരിക്കാനാവുക. പരമ്പരാഗതമായി കുട്ടവഞ്ചി തുഴയുന്നവരാണ് ഇവിടെ അധികവും. നാലായിരത്തോളം തുഴച്ചിൽക്കാരാണ് ഇവിടെയുള്ളത്.
കുട്ടവഞ്ചി ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനാൽ തർക്കത്തിന് നിൽക്കേണ്ടി വരികയുമില്ല. കുട്ടവഞ്ചി തുഴഞ്ഞു പോകുന്നതിനിടയിൽ കായലിനു നടുക്ക് വിനോദ പരിപാടികളും ആസ്വദിക്കാനാവും.
വിയറ്റ്നാം യാത്ര എളുപ്പം വിയറ്റ്നാമിലേക്ക് കേരളത്തിൽനിന്നു കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വിമാനങ്ങളുണ്ട്. വിയറ്റ്നാം സന്ദര്‍ശകര്‍ക്ക് അവിടേക്കുള്ള വീസ നടപടികള്‍ ഇപ്പോള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. സന്ദര്‍ശകര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. ചെലവ് 35-40 ഡോളര്‍.
ഏറ്റവും കുറഞ്ഞ നിരക്കിൽ വിയറ്റ്ജെറ്റ് എയർലൈൻസാണ് യാത്ര ഒരുക്കുന്നത്. കൊച്ചിയിൽനിന്ന് ഹോചിമിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ട് വിമാനസർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്നു വിയറ്റ്നാമിലേക്ക് കൊച്ചിയിൽ നിന്നുൾപ്പെടെ ആഴ്ചയില്‍ 32 നേരിട്ടുള്ള സര്‍വീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍നിന്നു രാത്രി 11.50ന് പുറപ്പെടുന്ന വിമാനം ഹോചിമിന്‍ സിറ്റിയില്‍ പ്രാദേശിക സമയം രാവിലെ 06.40ന് എത്തും.
ഹോചിമിന്‍ സിറ്റിയില്‍നിന്നു വൈകുന്നേരം പ്രാദേശിക സമയം 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50ന് മടങ്ങിയെത്തും. കൊച്ചിക്കു പുറമെ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സര്‍വീസുകളുണ്ട്.
വിശദ വിവരങ്ങള്‍ www.vietjetair.comല്‍ ലഭ്യമാണ്.
കേരളത്തിൽനിന്നു നേരിട്ടുള്ള വിമാന സർവീസ് തുടങ്ങിയശേഷം മലയാളികൾ ധാരാളമായി വിയറ്റ്നാമിലേക്ക് യാത്ര പോകുന്നുണ്ട്.