തലസ്ഥാനമായ ഹാ നോയ്, വാണിജ്യനഗരമായ ഹോ ചിമിൻ സിറ്റി, ഡനാങ് എന്നിവിടങ്ങളിലാണു മൂന്നു പ്രധാന വിമാനത്താവളങ്ങൾ. സെൻട്രൽ വിയറ്റ്നാമിലെ ഹോയി ആൻ, ഹ്യൂ എന്നിവ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകമുറങ്ങുന്ന നഗരങ്ങളാണെന്നു പറയാം.
ഹോയ് ആൻ 16-ാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന വ്യാപാര തുറമുഖമായിരുന്നു. വിയറ്റ്നാമിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സാംസ്കാരിക നഗര കേന്ദ്രം കൂടിയാണിത്.
ഹ്യൂ ചരിത്രനഗരം 1802 മുതൽ 1945 വരെ വരെ ഹ്യു നഗരം എൻഗുയെൻ അധീനതയിലായിരുന്നു. അതിനു മുന്പ് 143 വർഷക്കാലം എൻഗുയെൻ രാജവംശത്തിലെ 13 രാജാക്കന്മാരാണ് ഈ പ്രദേശം ഭരിച്ചതെന്നു ചരിത്രം. എൻഗുയെൻ ചക്രവർത്തിയായിരുന്ന ഖൈ ദിൻന്റെ ശവകുടീരം സന്ദർശിക്കാൻ അനേകരാണ് ദിവസേന എത്തുന്നത്.
പഴയ കാലത്തിന്റെ സ്മരണകൾ പേറുന്ന രാജകൊട്ടാരം അതിശയിപ്പിക്കുന്ന കാഴ്ചയാണ്. ചരിത്രം, വാസ്തുവിദ്യ, ആത്മീയ യാത്ര എന്നിവ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.
മാസാണ്... റിക്ഷായാത്ര സൈക്കിൾ, സ്കൂട്ടർ റിക്ഷകൾ വിയറ്റ്നാം നഗരങ്ങളിലെ പൊതുവായ കാഴ്ചയാണ്. നഗരക്കാഴ്ചകൾ ആസ്വദിക്കാൻ മറ്റേതു വാഹനങ്ങളേക്കാൾ അതു തന്നെയാണ് ഊഷ്മളാനുഭവമാകുന്നത്. ഹ്യു നഗരത്തിലെത്തുന്നവരെയും സൈക്കിൾ റിക്ഷകൾ വരവേൽക്കാനെത്തും.
ഒരു റിക്ഷയിൽ രണ്ട് പേർക്ക് കയറാം. തിരക്കേറിയ നഗരത്തിലൂടെ റിക്ഷയിൽ ചുറ്റിയടിക്കാം. വിനോദ സഞ്ചാരികളോടു വലിയ സ്നേഹവും ആതിഥ്യമര്യാദയുമാണ് റിക്ഷ ചവിട്ടുന്നവർക്ക്.