ഗുണ്ടകൾക്കു സഹായം പലവഴി
Monday, December 27, 2021 6:45 PM IST
സമൂഹത്തെ ഭീതിയിലാഴ്ത്തി വാഴുന്ന ഗുണ്ട ാ സംഘങ്ങളെ സഹായിക്കുന്നത് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നാണ് സേനയിൽ നിന്നും വിരമിച്ച ഒരു വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഒളിവിൽ കഴിയുന്ന ഗുണ്ട ാ ക്രിമിനൽ സംഘങ്ങളെ പിടികൂടാൻ പോകുന്ന പോലീസ് സംഘത്തിന്റെ ദൗത്യം ചോരുന്നത് സേനയിലെ ചിലർ കാണിക്കുന്ന തെറ്റായ പ്രവണതകൾ കാരണമെന്നാണ് ഗുണ്ടാവേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസർമാരുടെ വെളിപ്പെടുത്തൽ.
നിർഭയമായി വർഷങ്ങൾക്ക് മുന്പ് ഗുണ്ട ാ സംഘങ്ങളെ അമർച്ച ചെയ്തിരുന്ന പോലീസ് ഓഫീസർമാരുടെ ശ്രമഫലമായി അക്കാലത്ത് നാട്ടിൽ സമാധാനം നിലനിന്നിരുന്നു. എന്നാൽ പിന്നീട് സ്ഥിതി മാറുകയായിരുന്നു. സാഹസികമായി പ്രതികളെ പിടികൂടി വന്നിരുന്ന പോലീസ് ഓഫീസർമാർക്കെതിരേ സ്വകാര്യ പരാതികളും വിമർശനങ്ങളും ഒക്കെ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരിൽ പലരും പ്രതികളെ പിടികൂടുന്ന കാര്യത്തിൽ താൽപര്യം കാട്ടിയില്ല. ഇതോടെ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾ പിടിമുറുക്കുകയായിരുന്നു.
ഗുണ്ടാ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ കാര്യക്ഷമമായി ഇടപെട്ട പോലീസ് ഓഫീസർമാരിൽ പലരും ഇവരുടെ ഹിറ്റ്ലിസ്റ്റിൽപ്പെടുകയും അവരെ വകവരുത്താനും തയാറാവുന്ന സ്ഥിതിയിലേക്ക് കടക്കുകയായിരുന്നു. മികച്ച പ്രവർത്തനം നടത്തിയ പല പോലീസ് ഓഫീസർമാരും ഗുണ്ടാസംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായി ജീവൻ ഹോമിക്കേണ്ടി വന്നിരുന്നു.
കഠിനംകുളത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം നടന്നിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു. കഴക്കൂട്ടം മേഖലയിൽ ഗുണ്ടാ സംഘം നിരവധി വീടുകൾ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് സമീപ പ്രദേശമായ പോത്തൻകോട്ട് നടന്ന മൃഗീയ കൊലപാതകം.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം പിതാവിനെയും പതിനേഴുകാരിയായ മകളെയും ക്രൂരമായി ആക്രമിച്ച സംഭവത്തിന് പിന്നിലും ഗുണ്ട ാ സംഘങ്ങളായിരുന്നു. നെയ്യാറ്റിൻകരയിൽ വീട് കയറി ഗൃഹനാഥനെ ആക്രമിച്ച സംഭവങ്ങളും എല്ലാം ഗുണ്ട കളുടെ തേർവാഴ്ചകളാണ്.
മാധ്യമങ്ങൾ ഗുണ്ടാ ആക്രമണങ്ങൾ വാർത്തയാക്കുന്പോൾ മാത്രമാണ് അധികാര സ്ഥാനത്തിരിക്കുന്നവർ പലപ്പോഴും നടപടി സ്വീകരിക്കാൻ തയാറാകുന്നത്. ഇത് പലപ്പോഴും ദീർഘവീക്ഷണത്തോടെ നടത്താതെ വരുന്പോഴാണ് അക്രമികൾ തേർവാഴ്ച തുടരുന്നതിലേക്ക് ഇടയാക്കുന്നത്.
1990 കാലയളവ് മുതൽ 2021 കാലയളവ് വരെ ഗുണ്ടാകുടിപ്പകയിലും ആക്രമണ പ്രത്യാക്രമണങ്ങളിലും കൊല്ലപ്പെട്ടവർ നിരവധിയാണ്. എൽടിടിഇ കബീർ, തിരുവനന്തപുരത്തെ സെൽവൻ, ഗുണ്ട ുകാട് ഷാജി, ജെറ്റ് സന്തോഷ്്്, മൊട്ടമൂട് ഷാജി, ചെപ്പടി ബിനു, കുഞ്ഞുമോൻ, ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത് പരസ്പരം ഉള്ള ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട ാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടവരുടെയും കൊലക്കേസുകളിൽ പ്രതികളായവരുടെയും ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ പണ്ട ് സംഭവിച്ച കാര്യങ്ങളിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. നല്ല ജീവിതം ആഗ്രഹിച്ചവർ പലരും കേസുകളിൽ പ്രതികളായി തങ്ങളുടെ ജീവിതം ജയിലുകളിൽ തളയ്ക്കപ്പെട്ട നിരാശയും സങ്കടവും ഇപ്പോൾ ജയിൽ ഉദ്യോഗസ്ഥരോട് കണ്ണീരോടേയാണ് വിവരിക്കുന്നത്.
ഗുണ്ട ാസംഘങ്ങളെയും ക്രിമിനൽ സംഘങ്ങളെയും അമർച്ച ചെയ്യാൻ പോലീസിന്റെ ഓപ്പറേഷൻ കാവലും ഓപ്പറേഷൻ ഡ്രോജനും ആരംഭിച്ചതോടെ സംസ്ഥാനത്ത് നേരിയ തോതിൽ അക്രമസംഭവങ്ങൾക്ക് ശമനം ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്തെ സ്ഥിരം കുറ്റകൃത്യങ്ങളിൽ പ്രതികളായി വാറന്റ് നിലവിലുണ്ടായിരുന്ന 425 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരെയും ഗുണ്ടാ ആക്ടിൽപ്പെടുത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട ്.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യേണ്ട പ്രതികളുടെ കാര്യത്തിൽ അനുമതി നൽകേണ്ട ത് ജില്ലാ കളക്ടർമാരാണ്. എന്നാൽ പോലീസ് നൽകുന്ന പട്ടികയിൽ അതിവേഗം നടപടി സ്വീകരിക്കാതെ കളക്ടർമാർ ഉദാസീനത കാണിക്കുന്നതാണ് അക്രമകാരികളും കുഴപ്പക്കാരുമായ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിന് കാരണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
അതേസമയം ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിന് ഉത്തരവ് നൽകുന്പോൾ പ്രതികളിൽ ഒരു വിഭാഗം കളക്ടർമാർക്കെതിരെയും റവന്യു ഉദ്യോഗസ്ഥർക്കെതിരേയും കോടതിയെ സമീപിക്കുന്നതും കോടതിയിൽ നിന്നുള്ള വിമർശനം കേൾക്കേണ്ടി വരുന്നതുമാണ് പല കളക്ടർമാരെയും ഇക്കാര്യത്തിൽ നടപടി വൈകിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് റവന്യു ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പോലീസ് ജില്ലാ അടിസ്ഥാനത്തിൽ സജീവ ഗുണ്ട കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട.
തിരുവനന്തപുരം ജില്ല- 250, കൊല്ലം- 50, ആലപ്പുഴ-300, കോട്ടയം-45, എറണാകുളം- 130, പാലക്കാട്-100, കാസർകോട്-60 ഇതിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
(അവസാനിച്ചു)
എം.സുരേഷ്ബാബു