പാട്ട് പറഞ്ഞ് തിരുത്തി രഹ്ന
പാട്ട് പറഞ്ഞ് തിരുത്തി രഹ്ന
പാട്ടുപാടുന്നതോടൊപ്പം പാട്ടുവേദികളിൽ വിധികർത്താവായും രഹ്ന കഴിവ് തെളിയിക്കുന്നുണ്ട്. കൈരളി ചാനലിൽ പട്ടുറുമാൽ എന്ന പ്രോഗ്രാമിന് തുടക്കമിടുന്നത് തന്നെ മാപ്പിളപ്പാട്ടിനെ ഇഷ്‌ടപ്പെടുന്ന ചെയർമാൻ മമ്മൂട്ടിയാണ്. അദ്ദേഹത്തിൽ നിന്ന് മികച്ച ഗായികക്കുളള പുരസ്കാരവും നേടാനായി. സംഗീത കോളേജിൽ പഠിക്കാനായതും, സംഗീത സംവിധായകർ, ഗായകർ എന്നിവരോടൊത്തുളള സഹവർത്തിത്വവുമാണ് വിധികർത്താവിന്റെ വേഷം കെട്ടാൻ കാരണം. ഇത്തരം ചാനൽ പ്രോഗ്രാമുകളിലൂടെ തനത് മാപ്പിളപ്പാട്ടുകൾക്ക് നിലനിൽക്കാനും പുതിയ ഗായകർക്ക് അവസരവും ലഭിക്കും.

റിയാലിറ്റി ഷോകളിലായാലും സദസിലായാലും നിരവധി കഴിവുളള പാട്ടുകാർ രംഗത്തു വരുന്നുണ്ട്. എന്നാൽ അവരിൽ എത്രപേർക്ക് പാട്ടുകാരനായി ജീവിക്കാൻ പറ്റുമെന്നറിയില്ല. കാരണം പാട്ട് ഒരു ഉപാസനയാക്കുന്നവർക്ക് മാത്രമേ ജനഹൃദയങ്ങളിൽ നില നിൽക്കാൻ കഴിയുകയുളളൂ. ഇത് ഞാൻ മൽസരിക്കാനെത്തുന്നവരോട് പറയാറുമുണ്ട്.


പാട്ടിനെ എന്നും സ്നേഹിച്ച് രഹ്നയുടെ തിരക്കുകൾക്കൊപ്പം കൂടെ നിൽക്കുന്ന ഭർത്താവ് നവാസ്, ഏക മകൻ 14കാരൻ സോനു, പിതാവ് ഷൗക്കത്തലി എന്നിവരാണ് രഹ്നയുടെ പാട്ടിലെ ആദ്യ വിമർശകർ. അത് കണ്ടറിഞ്ഞു കൊണ്ട് തന്നെ ശ്രതിയും സ്വരവും ചേർത്ത് രഹ്ന പാടിക്കൊണ്ടേയിരിക്കുന്നു. നിലമ്പൂർ കല്ലേമ്പാടത്തെ സോനു വില്ലയിൽ രഹ്നയുമായി കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മഴ തിമർത്തു പെയ്യുന്നുണ്ടായിരുന്നു. മഴയുടെ ഇരമ്പലിനും അപ്പോൾ ഇശലിന്റെ ഈണമായിരുന്നു.

<യ> –അശ്റഫ് കൊണ്ടോട്ടി