ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
Saturday, February 15, 2025 2:25 PM IST
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്സ് ഷോപ്പുകള്‍, 19,000 വാഹനങ്ങള്‍... ഒമ്പതു വയസുകാരിയെ കോമയിലാക്കി നിര്‍ത്താതെ പോയ ആളെ പിടികൂടാന്‍ കേരള പോലീസ് എടുത്ത പ്രയത്നം ഏറെ വലുതായിരുന്നു.
ഒടുവില്‍ ക്ലൈമാക്സില്‍ പ്രതിക്ക് വിലങ്ങുവീണപ്പോള് ആശ്വസിക്കുന്നത് മലയാള നാടാണ്. മറ്റൊന്നും കൊണ്ടല്ല ഒമ്പതുവയസുകാരിയായ പെണ്‍കുട്ടിക്ക് അല്പമെമെങ്കിലുംനീതി കിട്ടിയല്ലോ എന്നോര്‍ത്ത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. അശ്രദ്ധമൂലം വാഹനാപകടംവന്നത് മനസിലാക്കാമെങ്കിലും അതിനുശേഷം തികച്ചും ക്രിമിനല്‍ ബുദ്ധിയോടെയാണ് പ്രതി പെരുമാറിയെതെന്നാണ് പോലീസ് പറയുന്നത്.
മുത്തശിയുടെ മരണത്തിനിടയാക്കുകയും ഒന്‍പത് വയസുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടത്തിൽ, സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാതിരുന്നിട്ടും കേസ് തെളിയിച്ചതു ശാസ്ത്രീയ അന്വേഷണമാണ്.
അപകടശേഷം സിസിടിവിൽ പെടാതെ കാർ കൊണ്ടുപോകുകയും മതിലിൽ ഇടിച്ച് അപകടം ഉണ്ടായെന്ന് കാണിച്ച് ഇൻഷ്വറൻസ് ക്ലെയിം വാങ്ങുകയും ചെയ്തശേഷം വിദേശത്തേക്ക് കടന്ന പ്രതിയെക്കുറിച്ചോ കാറിനെക്കുറിച്ചോ 10 മാസത്തോളം ഒരു വിവരവും ലഭിച്ചിരുന്നില്ല.
എന്നാൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടർന്നു. അപകടം നടന്ന ചോറോടിന് 40 കിലോമീറ്റർ ചുറ്റളവിലെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
അപകടം വരുത്തിയത് വെള്ള കാർ ആണെന്ന നിഗമനത്തിൽ ചോറോട്, കൈനാട്ടി പ്രദേശത്തെ വെള്ള നിറത്തിലുള്ള എല്ലാ കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഓരോ വീട്ടിലും പോലീസ് നേരിട്ട് ചെന്ന് അന്വേഷിച്ചു. ഒരു ഓട്ടോഡ്രൈവർ നൽകിയ വിവരത്തെ തുടർന്ന് കെഎൽ 18 സീരിസ് നമ്പറുകൾ പരിശോധിച്ചു.
അങ്ങനെയാണ്, പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജിലിന്റെ ബന്ധുവീട് ചോറോട് മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന സമയം രാത്രി 9.30ന് കാർ ആ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയത്.
ഇതിനിടെ, കാർ മതിലിൽ ഇടിച്ചതിന് ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷ്വറൻസ് ക്ലെയിം വാങ്ങിയിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ഇന്‍ഷ്വറന്‍സ് തുകയും വാങ്ങി വിദേശത്തേക്ക്...
അപകടം നടന്ന ചോറോടിന് 40 കിലോമീറ്റർ ചുറ്റളവിലെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അപകടം വരുത്തിയത് വെള്ള കാർ ആണെന്ന നിഗമനത്തിൽ ചോറോട്, കൈനാട്ടി പ്രദേശത്തെ വെള്ള നിറത്തിലുള്ള എല്ലാ കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു.
ഓരോ വീട്ടിലും പോലീസ് നേരിട്ട് ചെന്ന് അന്വേഷിച്ചു. ഒരു ഓട്ടോഡ്രൈവർ നൽകിയ വിവരത്തെ തുടർന്ന് കെഎൽ 18 സീരിസ് നമ്പറുകൾ പരിശോധിച്ചു. അങ്ങനെയാണ്, പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജിലിന്റെ ബന്ധുവീട് ചോറോട് മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന സമയം രാത്രി 9.30ന് കാർ ആ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയത്.
ഇതിനിടെ, കാർ മതിലിൽ ഇടിച്ചതിന് ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷ്വറൻസ് ക്ലെയിം വാങ്ങിയിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കാര്‍ രൂപം മാറ്റി പക്ഷേ...
അപകടം വരുത്തിയ വെള്ള ക്കാർ അടുത്ത ജംഗ്ഷനായ കൈനാട്ടി കടന്നു പോയില്ലെന്നു സിസിടിവി പരിശോധിച്ചപ്പോൾ വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ, രാത്രി 11നുശേഷം കാർ കൈനാട്ടി ജംഗ്ഷൻ വഴി കടന്നുപോയതായും കണ്ടു.
കാറിനു കേടുപാട് പറ്റിയതിനാൽ അറ്റകുറ്റപ്പണിക്കുള്ള സാധ്യത കണക്കിലെടുത്താണ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്പെയർ പാർട്സ് ഷോപ്പുകളിലും വർക്ക് ഷോപ്പുകളിലും പോലീസ് എത്തിയത്. ഒടുവിൽ, തൂണേരിക്ക് സമീപം വെള്ളൂരിലെ ഒരു വർക്ക് ഷോപ്പിലാണ് കാർ നന്നാക്കിയതെന്നു വ്യക്തമായി
വർക്ക് ഷോപ്പിൽനിന്നു കാറിന്റെ ഭാഗങ്ങൾ പിന്നീട് കണ്ടെടുത്തു. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ഷെജിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം യാത്ര പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാർ രൂപമാറ്റം വരുത്തി ഇൻഷ്വറൻസ് ക്ലെയിം ചെയ്തെന്ന വിവരമാണ് കാർ കണ്ടെത്താൻ വഴി തുറന്നത്.
മാർച്ചിൽതന്നെ കാർ രൂപമാറ്റം വരുത്തിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടു. ഇൻഷ്വറൻസ് ക്ലെയിം ചെയ്തത് കാറിന്റെ ഉടമ ഷെജിൽ ആണെന്നു വ്യക്തമായതോടെ വീട്ടിൽ നിന്നു കാർ കസ്റ്റഡിയിൽ എടുത്തു.
അപ്പോഴേക്കും ഷെജിൽ വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ലുക്ക് ഔട്ട് സർക്കുലർ പ്രകാരമാണ് വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് നടന്നത്.
2024 ഫെബ്രുവരി 17ന് രാത്രി ചോറോടായിരുന്നു അപകടം. തലശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു സമീപം പുത്തലത്ത് ബേബിയാണ് (68) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി ദൃഷാന അബോധാവസ്ഥയിലായി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും കുട്ടിയുടെ നിലയിൽ മാറ്റമില്ല. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.