സ​മീ​പ​നാ​ളി​ൽ മം​പ്സ് (മു​ണ്ടി​നീ​ര്) കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. കോ​ട്ട​യം കാ​രി​ത്താ​സ് മാ​താ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സു​നു​വി​ന്‍റെ ക്ലി​നി​ക്ക​ൽ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലും ഇ​ക്കാ​ര‍്യം വ്യ​ക്ത​മാ​കു​ക​യു​ണ്ടാ​യി.

2016ൽ ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മം​പ്സ് വാ​ക്സി​നേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​തും നി​ല​വി​ൽ എം​ആ​ർ വാ​ക്സി​ൻ മാ​ത്രം ന​ൽ​കു​ന്ന​തു​മാ​ണ് ഇ​ത്ത​രം കേ​സു​ക​ളു​ടെ ക്ര​മാ​തീ​ത​മാ​യ വ​ള​ർ​ച്ച​യ്ക്കു​ള്ള ഒ​രു കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്താം.

രോ​ഗം പ്ര​ധാ​ന​മാ​യും നാ​ലു മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഉയർ​ന്ന പ​നി, പ​രോ​ട്ടി​ഡ് ഗ്ര​ന്ഥി വീ​ക്കം (ഇ​രു​വ​ശ​ത്തും ഉ​ണ്ടാ​കാം), ത​ല​വേ​ദ​ന, വ​യ​റു​വേ​ദ​ന എന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. മി​ക്ക കേ​സു​ക​ളും ഭേ​ദ​മാ​കു​ന്പോ​ൾ, 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രോഗി​ക​ൾ​ക്കു മാ​ത്ര​മേ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കു​ന്നു​ള്ളൂ. പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രിൽ ബ്രേ​ക്ക്ത്രൂ അ​ണു​ബാ​ധ​ക​ൾ വ​ള​രെ അ​പൂർ​വ​മാ​ണ്, ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​യ രൂ​പ​ത്തി​ൽ കാ​ണ​പ്പെ​ടുന്നു.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ വൃ​ത്തി​യും വ്യ​ക്തി​ശു​ചി​ത്വ​വും പ്ര​ധാ​ന​മാ​ണ്. പ്ര​ത്യേ​കി​ച്ച് എ​സ്എം​എ​സ് പ്രോ​ട്ടോ​കോ​ൾ, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, മാ​സ്ക് ധ​രി​ക്ക​ൽ, സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ നി​ർ​ണാ​യ​ക​മാ​ണ്. ഇ​തി​നു പു​റ​മെ അ​ണു​ബാ​ധ പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ രോ​ഗി​ക​ളു​ടെ ഐ​സൊ​ലേ​ഷ​നും അ​നി​വാ​ര്യ​മാ​ണ്. മം​പ്സ് കേ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ പ്രോ​ട്ടോ​കോ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധ​മാ​ണ് പ്ര​ധാ​നം. സ്കൂ​ളു​ക​ൾ, പ്ലേ​സ്കൂ​ളു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ ഫ​ല​പ്ര​ദ​മാ​യി ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.


ക്ര​മ​മാ​യ വാ​ക്സി​നേ​ഷ​ന്‍റെ അ​ഭാ​വം ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഐ​സൊ​ലേ​ഷ​ൻ, കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ളോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മു​തി​ർ​ന്ന​വ​രു​ടെ കേ​സു​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നി​വ രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു കൂ​ടി​യേ തീ​രൂ. ആ​ജീ​വ​നാ​ന്ത സം​ര​ക്ഷ​ണം ന​ൽ​കു​ന്ന വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ശൈ​ശ​വ​കാ​ല എം​എം​ആ​ർ വാ​ക്സി​നേ​ഷ​ന്‍റെ ദീ​ർ​ഘ​കാ​ല സം​ര​ക്ഷ​ണ നി​ര​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നും ഗ​വേ​ഷ​ണ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

മം​പ്സ് നി​യ​ന്ത്ര​ണ​ത്തി​ന് സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്. വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, ഐ​സൊ​ലേ​ഷ​ൻ പ്രോ​ട്ടോ​കോ​ളു​ക​ൾ സം​ബ​ന്ധി​ച്ച സാ​മൂ​ഹ്യ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്ക​ൽ, നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള മെ​ച്ച​പ്പെ​ട്ട ത​ന്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. സ​മൂ​ഹ​ത്തി​ൽ മം​പ്സി​ന്‍റെ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ്രാ​ഥ​മി​ക പ്ര​തി​രോ​ധ ന​ട​പ​ടി​യാ​യി എം​എം​ആ​ർ വാ​ക്സി​ന്‍റെ ഉ​പ​യോ​ഗ​മാ​ണ് സ്വീ​കാ​ര്യ​മാ​യി​ട്ടു​ള്ള​ത്.

-മ​രി​യ മാ​ത്യു, ജ​സ്റ്റി​ൻ മാ​ത്യു, സി.​എ​സ്. സു​മി​നാ​മോ​ൾ
(കാ​രി​ത്താ​സ് മാ​താ ആ​ശു​പ​ത്രി)