പ​ല​പ്പോ​ഴും അ​ടി​സ്ഥാ​ന മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ള്‍ പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​ക​ള്‍ എ​ച്ച്‌​ഐ​വി രോ​ഗ​ബാ​ധി​ത​ര്‍ നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട് എ​ന്ന​ത് പ​ച്ച​യാ​യ യാ​ഥാ​ര്‍​ഥ്യ​മാ​ണ്. എ​യ്ഡ്സി​നെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ പൗ​ര​ന്മാ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​നു​ള്ള പ്ര​തി​വി​ധി.

എ​ച്ച്‌​ഐ​വി അ​ണു​ബാ​ധ​യു​ള്ള രോ​ഗി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച ആ​ളു​ടെ ര​ക്തം സ്വീ​ക​രി​ക്കു​ക, പൂ​ര്‍​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കാ​ത്ത സൂ​ചി​ക​ളു​ടെ ഉ​പ​യോ​ഗം, രോ​ഗം ബാ​ധി​ച്ച അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്ക് എ​ന്നി​വ​യാ​ണ് രോ​ഗം പ​ക​രാ​നു​ള്ള മ​റ്റു കാ​ര​ണ​ങ്ങ​ള്‍

പ്ര​തി​രോ​ധം ത​ക​ർ​ക്കു​ന്നു

ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന വൈ​റ​സ് രോ​ഗി​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി​ ന​ശി​പ്പി​ക്കു​ന്നു. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം പൂ​ര്‍​ണമാ​യും ത​ക​രാ​റി​ലാ​വു​ക​യും അ​തു​മൂ​ലം ക്ഷ​യം, പൂ​പ്പ​ല്‍ ബാ​ധ​ക​ള്‍, മ​റ്റു വൈ​റ​സു​ക​ള്‍ എ​ന്നി​വ ശ​രീ​ര​ത്തെ ബാ​ധി​ക്കു​ക​യും അ​ത് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് എ​ച്ച്‌​ഐ​വി അ​ണു​ബാ​ധ​യ്ക്ക് ഉ​ള്ള​ത്.

ശ​രീ​ര​ത്തി​ലെ എ​ച്ച്‌​ഐ​വി വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ര​ക്തപ​രി​ശോ​ധ​ന​യി​ലൂ​ടെ കണ്ട െത്താം. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച മു​ത​ല്‍ ര​ക്ത​ത്തി​ല്‍ ഇ​തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടോ എ​ന്ന​റി​യാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്. എ​ന്നി​രു​ന്നാ​ലും, ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ ര​ക്ത പ​രി​ശോ​ധ​ന മൂ​ന്നാം മാ​സ​ത്തി​ലും ആ​റാം മാ​സ​ത്തി​ലും ആ​വ​ര്‍​ത്തി​ച്ച് പ​രി​ശോ​ധ​നഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ത​ക്ക​സ​മ​യ‌​ത്ത് ചി​കി​ത്സ തു​ട​ങ്ങാം

‘ചി​കി​ത്സ ഇ​ല്ലാ​ത്ത രോ​ഗം' എ​ന്നാ​ണ് പൊ​തു​വേ എ​യ്ഡ്‌​സിനെക്കു​റി​ച്ചു​ള്ള ഒ​രു പ്ര​ധാ​ന മി​ഥ്യാ​ധാ​ര​ണ. എ​ന്നാ​ല്‍, വ​സ്തു​ത എ​ന്തെ​ന്നാ​ല്‍ ത​ക്ക​സ​മ​യ​ത്ത് കൃ​ത്യ​മാ​യ ചി​കി​ത്സ തു​ട​ങ്ങാ​ന്‍ സാ​ധി​ച്ചാ​ല്‍ തീ​ര്‍​ച്ച​യാ​യും രോ​ഗി​ക​ള്‍​ക്ക് സാ​ധാ​ര​ണ ഒ​രു മ​നു​ഷ്യ​ന്‍റെ ആ​യു​ര്‍​ദൈ​ര്‍​ഘ്യം ത​ന്നെ ല​ഭി​ക്കു​ന്നു.


പ​ണ്ടൊ​ക്കെ ഒ​രു​പാ​ട് ഗു​ളി​ക​ക​ള്‍ രോ​ഗി ക​ഴി​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന് അ​ത് ദി​വ​സ​ത്തി​ല്‍ വെ​റും ഒ​രു ഗു​ളി​ക​യെ​ന്ന ക​ണ​ക്കി​ൽ കു​റ​യു​ക​യും പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ വ​ള​രെ കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചിലതരം അ​ബ​ദ്ധ ധാ​ര​ണ​ക​ള്‍ മൂ​ലം ഈ ​രോ​ഗം ബാ​ധി​ച്ച​വ​ര്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് ഒ​രു സ​ത്യം ത​ന്നെ​യാ​ണ്. രോ​ഗം ബാ​ധി​ച്ച ആ​ളു​ടെ കൂ​ടെ ഒ​രു മു​റി​യി​ല്‍ ഇ​രു​ന്ന​തുകൊ​ണ്ടോ, രോ​ഗി​യെ സ്പ​ര്‍​ശി​ച്ച​തു കൊ​ണ്ടോ, ഒ​രു​മി​ച്ച് ഒ​രു പാ​ത്ര​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ഒ​ന്നും ഈ ​രോ​ഗം മ​റ്റൊ​രാ​ള്‍​ക്ക് പ​ക​രു​ക​യി​ല്ല. ഉ​മി​നീ​രി​ലൂ​ടെ ഈ ​രോ​ഗം പ​ക​രു​ക​യി​ല്ലെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണ​വി​ധേ​യമാക്കാം

ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ ഈ ​വൈ​റ​സി​നെ​തി​രെ ഇ​ല്ലെ​ങ്കി​ലും നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ല്‍ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാവുന്ന അ​സു​ഖ​മാ​ണ് എ​ച്ച്.​ഐ.​വി. ര​ക്ത​ദാ​നം മൂ​ല​മു​ള്ള രോ​ഗ​പ​ക​ര്‍​ച്ച നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും ത​ട​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​വു​മാ​ണ്. ചി​കി​ത്സാ​രീ​തി​ക​ള്‍ ഒ​രു​പാ​ട് പു​രോ​ഗ​മി​ച്ച​തോ​ടെ അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്കു​ള്ള രോ​ഗ​പ​ക​ര്‍​ച്ച പൂ​ര്‍​ണ​മാ​യും ത​ട​യാ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന അ​വ​സ്ഥ​വ​രെ ഇ​ന്നു​ണ്ട്.

തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ മാ​റ്റി​യെ​ടു​ത്ത് എ​യ്ഡ്‌​സ് ​ബാ​ധി​ത​രെ​യും ന​മ്മ​ളി​ല്‍ ഒ​രാ​ളെ​പ്പോ​ലെ ക​ണ്ട് ന​മു​ക്ക് ഒ​പ്പം ചേ​ര്‍​ക്കാം. പു​തു​ത​ല​മു​റ​യെ ശാ​സ്ത്ര​ബോ​ധം ഉ​ള്ള​വ​രും വി​വേ​ച​ന ബോ​ധ​മി​ല്ലാ​ത്ത​വ​രുമാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാം.

വിവരങ്ങൾ: ഡോ. ​ഷ​രീ​ക് പി.​എ​സ്
ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​ൻ​ഫെ​ക്ടി​യ​സ്
ഡി​സീ​സ്, എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം