സിപ്എയര്: ആസ്ത്മ സ്ക്രീനിംഗിനായി സിപ്ലയുടെ എഐ-പവര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
ഇന്ത്യയില്‍ ആസ്ത്മയ്ക്കുള്ള ആദ്യഘട്ട സ്ക്രീനിംഗ് സമയബന്ധിതവും സൗകര്യപ്രദവുമാക്കുന്നതിനായി ആര്ട്ടിഫില് ഇന്റലിജന്‍സ് പവര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സിപ്ല ലിമിറ്റഡ്. സിപ്എയര് എന്നാണീ ആപ്പിന്റെ പേര്.
സിപ്ലയുടെ നിലവിലുള്ള ശ്വാസകോശ സംബന്ധമായ പരിചരണത്തിനുള്ള പേഷ്യന്റ് സപ്പോര്‍ട്ട് ഇക്കോസിസ്റ്റമായ ബ്രീത്ത്ഫ്രീ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ആക്സസ് ചെയ്യാവുന്ന ഒരു സൗജന്യ ഉപകരണമാണ് സിപ്എയര്.
അതിന്റെ പ്രൊപ്രൈറ്ററി അല്‍ഗോരിതം വഴിയും സോഫ്റ്റ്വെയറിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക് സയന്‍സിനൊപ്പം വിശദമായ അക്കോസ്റ്റിക് സിഗ്നേച്ചര്‍ വിശകലനം ഉപയോഗിച്ച് ഒരാളുടെ മൊബൈല്‍ ഫോണിനെ ആസ്ത്മ സ്ക്രീനിംഗ് ഉപകരണമാക്കി മാറ്റുന്നു.
സിപ്എയര് ആസ്ത്മയുടെ സാന്നിധ്യം, അഭാവം അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത എന്നിവയെ സൂചിപ്പിക്കുകയും ഉചിതമായ നടപടികളിലേക്ക് കടക്കാന്‍ ആളുകളെ സഹായിക്കുകയും ചെയ്യുന്നു.
ആസ്തമ രോഗനിര്‍ണയത്തിനുള്ള സാധ്യത മനസിലാക്കാന്‍ ആളുകളെ സഹായിക്കുകയും അതുവഴി അത്തരം സൂചനകളുടെ കാര്യത്തില്‍ സമയബന്ധിതമായ ചികിത്സ തേടാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നതിലൂടെ ആളുകളെ ശാക്തീകരിക്കുകയാണ് സിപ്എയര്.
മള്‍ട്ടി-സെന്‍ട്രിക് പാന്‍-ഇന്ത്യ പഠനത്തിലൂടെ ഈ സാങ്കേതികവിദ്യ ക്ലിനിക്കലിയായി സാധൂകരിക്കപ്പെടുന്നു. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ആസ്ത്മ രോഗികളുടെ എണ്ണം 34.3 ദശലക്ഷമാണ്.
ആഗോള അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആസ്ത്മ നിമിത്തമുള്ള മരണനിരക്ക് മൂന്നിരട്ടിയാണ്. വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് വലിയൊരു കാരണമാണ്.
ഇവിടെ സിപ്എയര്, മൊബൈല്‍ അധിഷ്ഠിത സ്ക്രീനിംഗ് രോഗനിര്‍ണയത്തിനുള്ള എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന ഒരു ആരംഭ പോയിന്റായി വര്‍ത്തിക്കുകയും ആസ്ത്മ രോഗികള്‍ക്ക് അല്ലെങ്കില്‍ രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്ക് സമയബന്ധിതമായി ചികിത്സ നല്കാന് സഹായിക്കുകയും ചെയ്യുന്നു.
ഫലത്തില്‍ മുന്‍കരുതല്‍ നിമിത്തം ഒരാള്‍ക്ക് സാധാരണഗതിയിലുള്ള ഒരു ജീവിതം നയിക്കാന്‍ സിപ്എയര് സഹായിക്കുന്നു. നിലവില്‍ ആന്‍ഡ്രോയിഡില്‍ ആപ്പ് ലഭ്യമാണ്. വൈകാതെ ഐഒഎസിലും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.