ത​മ്മ​നം ത​മ്പി ബി​രി​യാ​ണി, കാ​ക്കി​യി​ട്ട​ത്!
ത​മ്മ​നം ത​മ്പി ബി​രി​യാ​ണി,  കാ​ക്കി​യി​ട്ട​ത്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ക​ർ​ക്കി​ട​കക്ക​ഞ്ഞി​പോ​ലെ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ കാ​ലാ​വ​സ്ഥ​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഒ​രു വി​ഭ​വ​മാ​ണ് ഇ​ന്നു ന​മ്മ​ൾ ത​യാ​റാ​ക്കു​ന്ന​ത്.

ആ​വ​ശ്യ​മു​ള്ള ചേ​രു​വ​ക​ള്‍:

1. ഡി​വൈ​എ​സ്പി- കാ​ക്കി​യി​ട്ട​ത് ഒ​ന്ന്
2. എ​എ​സ്‌​ഐ - തൊ​ലി​ക്ക​ട്ടി​യു​ള്ള​ത് ര​ണ്ട്
3. പോ​ലീ​സു​കാ​ര്‍- ആ​വ​ശ്യ​ത്തി​ന്
4. പോ​ലീ​സ് ജീ​പ്പ്- പെ​ട്രോ​ള്‍ ഉ​ള്ള​ത് ഒ​ന്ന്.
5. തോ​ക്ക് - പൊ​ട്ടാ​ത്ത​ത് ഒ​ന്ന്.
6. ലാ​ത്തി - വ​ള​ഞ്ഞ​ത് മൂ​ന്നാ​ലെ​ണ്ണം.
7. ഗു​ണ്ടാ​നേ​താ​വ് - മൂ​ത്ത​ത് ഒ​രെ​ണ്ണം
8. സാ​ദാ ഗു​ണ്ട​ക​ള്‍- മെ​ലി​ഞ്ഞ​ത് ഒ​രു ക​പ്പ്
9. രാ​ഷ്‌​ട്രീ​യ പാ​ര​ക​ൾ: വെ​ള്ള​ത്തി​ല്‍ അ​ലി​യി​ച്ച​ത്
10. പ​രാ​തി​ക്കാ​ര​ൻ - ജീ​വ​നു​ള്ള​ത് ഒ​ന്ന്.

ആ​ദ്യ​മാ​യി കി​ട്ടി​യ ക്വ​ട്ടേ​ഷ​നു​ക​ള്‍ ത​ല​യ്ക്കു ചു​റ്റും മൂ​ന്നു​വ​ട്ടം ഉ​ഴി​ഞ്ഞ് മേ​ശ​പ്പു​റ​ത്തു നി​ര​ത്തി​വ​യ്ക്കു​ക. ഡി​വൈ​എ​സ്പി കാ​ക്കി​യി​ട്ട​താ​ണെ​ങ്കി​ല്‍ ബി​വ​റേ​ജ് ഷോ​പ്പി​ൽ​നി​ന്നു കി​ട്ടു​ന്ന പാ​നീ​യ​ത്തി​ൽ മു​ക്കി ന​ന്നാ​യി ക​ഴു​കി​യെ​ടു​ക്കു​ക. അ​ങ്ങ​നെ ചെ​യ്താ​ല്‍ കാ​ക്കി​യു​ടെ മ​ടു​പ്പു ഗ​ന്ധം ഒ​ഴി​വാ​യിക്കി​ട്ടും. പി​ന്നെ ഒ​ടി​ക്കാ​നോ മ​ട​ക്കാ​നോ നു​റു​ക്കാ​നോ ഒ​ക്കെ വ​ള​രെ എ​ളു​പ്പം. തു​ട​ര്‍​ന്ന് തി​രു​മ്മി​വ​ച്ചി​രി​ക്കു​ന്ന എ​എ​സ്‌​ഐ​മാരെ ഇ​തേ പാ​നീ​യ​ത്തി​ൽ പ​ത്തു മി​നി​റ്റ് മു​ക്കി​വ​യ്ക്കു​ക. പോ​ലീ​സു​കാ​രെ മു​ക്ക​ണ​മെ​ന്നി​ല്ല, ത​ളി​ച്ചാ​ലും മ​തി​യാ​കും.

തു​ട​ര്‍​ന്ന് ക്വ​ട്ടേ​ഷ​ന്‍ തു​റ​ക്കു​ക. കാ​ല്‍ വെ​ട്ടാ​ണോ കൈ ​വെ​ട്ടാ​ണോ ക്വ​ട്ടേ​ഷ​നി​ല്‍ ഉ​ള്ള​തെ​ന്നു പ​രി​ശോ​ധി​ക്കു​ക. ഈ ​സ​മ​യം നേ​ര​ത്തേ അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സാ​ദാ ഗു​ണ്ട​ക​ളെ വ​ഴ​റ്റി​യെ​ടു​ക്കാം. ഗു​ണ്ട​ക​ളെ ചൂ​ടാ​കു​ന്ന​തു വ​രെ തേ​ച്ചു​മി​നു​ക്കി​യ വ​ടി​വാ​ൾ​കൊ​ണ്ട് ചെറുതായി ഇ​ള​ക്കി​ക്കൊ​ടു​ക്കു​ക. ന​ന്നാ​യി ചൂ​ടാ​യി എ​ന്നു ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ എ​എ​സ്‌​ഐ​യെ​യും പോ​ലീ​സു​കാ​രെ​യും ചേ​ര്‍​ത്തു​കൊ​ടു​ക്കാം. ഇ​ടി​ക​ട്ട ഉ​പ​യോ​ഗി​ച്ചു പൊ​ടി​ച്ചെ​ടു​ത്ത മ​സാ​ല ഇ​തി​നൊ​പ്പം ചേ​ർ​ക്ക​ണം. മ​സാ​ല ഇ​ല്ലെ​ങ്കി​ല്‍ മ​ദാ​ല​സ ആ​യാ​ലും മ​തി.

രാ​ഷ്‌​ട്രീ​യ പാ​ര​ക​ളെ ല​യി​പ്പി​ച്ച വെ​ള്ളം ഇ​തി​ന​കം ന​ല്ല ചു​വ​ന്ന ക​ള​ര്‍ ആ​യി​ട്ടു​ണ്ടാ​വും. ഈ ​വെ​ള്ളം ദേ​ഹ​ത്തു വീ​ഴാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം ന​ല്ല ചൊ​റി​ച്ചി​ല്‍ ഉ​ണ്ടാ​കും. അ​തു​പോ​ലെ ശ​രീ​ര​ത്തി​ല്‍ വീ​ണാ​ല്‍ നാ​റ്റം പോ​കാ​നും ബു​ദ്ധി​മു​ട്ടാ​ണ്. ഈ ​വെ​ള്ളം ഗു​ണ്ട​ക​ളെ വ​ഴ​റ്റി​യ​തി​ലേ​ക്കു കു​റേ​ശെ​യാ​യി ഒ​ഴി​ക്കു​ക. വെ​ട്ടേ​ണ്ട​തു കാ​ലാ​ണോ കൈ​യാ​ണോ എ​ന്ന​ത് അ​പ്പോ​ൾ തെ​ളി​ഞ്ഞു​വ​രും.

നേ​ര​ത്തേ ത​യാ​റാ​ക്കി വ​ച്ച പൊ​ട്ടാ​ത്ത തോ​ക്ക് ഡി​വൈ​എ​സ്പി​യു​ടെ കൈ​യി​ലും പൊ​ട്ടു​ന്ന​തു ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ കൈ​യി​ലും ഉ​ണ്ടാ​കും. ഇ​തി​ന​കം പാ​നീ​യ​ത്തി​ൽ കി​ട​ന്നു ന​ട്ടെ​ല്ലു വ​ള​ഞ്ഞ പോ​ലീ​സു​കാ​രെ വ​ള​ഞ്ഞ ലാ​ത്തി​യി​ല്‍ കോ​ർ​ത്തെ​ടു​ക്കു​ക. ഈ ​സ​മ​യം ശു​ചി​മു​റി​യി​ല്‍​നി​ന്നെ​ടു​ത്ത വെ​ള്ള​ത്തി​ല്‍ ക​ഴു​കി​യ ഡി​വൈ​എ​സ്പി​യെ മു​ഴു​വ​നാ​യി ഗു​ണ്ടാ​ത്ത​ല​വ​നോ​ടു ചേ​ര്‍​ത്തു​വ​യ്ക്കു​ക. അ​ണ്ണ​നും ത​മ്പി​യും എ​ന്നു തോ​ന്നു​ന്ന​തു​പോ​ലെ വേ​ണം വ​യ്ക്കാ​ൻ.

ഇ​തി​നി​ടെ, ഗു​ണ്ട​ക​ള്‍​ക്കെ​തി​രേ പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ന്ന​വ​നെ ഡി​വൈ​എ​സ്പി തൊ​ലി ക​ള​ഞ്ഞു നി​ര്‍​ത്തി​യി​ട്ടു​ണ്ടാ​വും. വ​ടി​വാ​ള്‍​കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും വ​ര​ഞ്ഞ​തി​നു ശേ​ഷം ഏ​താ​നും കേ​സു​ക​ൾ കൂ​ടി അ​വ​ന്‍റെ ത​ല​യ്ക്കു വി​ത​റി​യാ​ല്‍ ത​മ്മ​നം ത​മ്പി ബി​രി​യാ​ണി റെ​ഡി. വി​രി​ച്ചി​ട്ട കാ​ക്കി​യി​ല്‍ ചൂ​ടു പോ​കു​ന്ന​തി​നു മു​മ്പേ വി​ള​മ്പി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും​കൂ​ടി ചു​റ്റു​മി​രു​ന്നു ത​ട്ടാം!

മി​സ്ഡ് കോ​ൾ

=തെറ്റായ വാർത്ത നൽകിയാൽ മാധ്യമങ്ങളെ മറ്റു രീതിയിൽ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ.

- വാ​ർ​ത്ത.

=രക്ഷാപ്രവർത്തനം!