പ്രമേഹ സങ്കീർണതകൾ മുൻകൂട്ടി അറിയാം
Wednesday, November 15, 2023 4:35 PM IST
പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍ പരിശോധനകളിലൂടെ മനസിലാക്കാം.
എല്ലാ 3 മാസവും: രക്തസമ്മർദം, HbA1c, തൂക്കം, BMI, അരവണ്ണം പരിശോധന, കൊഴുപ്പിന്റെ മുഴുവൻ പരിശോധന.
വർഷത്തിൽ ഒരിക്കൽ: കൊഴുപ്പിന്റെ മുഴുവൻ പരിശോധന- ലിപ്പിഡ് പ്രൊഫൈൽ
ഹൃദയപരിശോധന: ഇസിജി, ട്രെഡ്മിൽ ടെസ്റ്റ്, 2 ഡി എക്കോ പരിശോധന
നേത്രപരിശോധന: റെറ്റിനൽ സ്ക്രീനിംഗ്.
വൃക്കയുടെ പരിശോധന: മൂത്രത്തിലെ മൈക്രോ ആൽബുമിൻ സാന്നിധ്യപരിശോധന, മൂത്രത്തിലെ പ്രോട്ടീൻ/ ക്രിയാറ്റിൻ റേഷ്യോ പരിശോധന, രക്തത്തിലെ ക്രിയാറ്റിൻ.
കാൽപാദ പരിശോധന-ന്യൂറോപ്പതി
* ബയോതെസിയോമീറ്റർ (biothesiometer) പരിശോധന.
* കാലിന്റെ ഡോപ്ളർ പരിശോധന.
ഈ പരിശോധനകളിൽ കുഴപ്പമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സ്ക്രീനിംഗ്
പരിശോധനകൾ കൂടെക്കൂടെ നടത്തണം.
ഓരോ രോഗിയുടെയും വ്യക്തിഗത ലക്ഷ്യങ്ങൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം.
ലക്ഷ്യങ്ങൾ
HbA1c <7-1.
രക്തസമ്മർദം <130/80 mm of Hg
കൊഴുപ്പ് - ചീത്ത കൊഴുപ്പ് - <100 mg/dl
ഫാറ്റിലിവർ
പ്രമേഹരോഗികളിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് രോഗസാധ്യതകളുമായി ഏറെ ബന്ധമുണ്ട്.
അമിത തൂക്കവും പൊണ്ണത്തടിയും അനിയന്ത്രിത പ്രമേഹവും കരളിൽ കൊഴുപ്പ് കൂടി ഹെപ്പറ്റൈറ്റിസ്, ലിവർ ഫൈബ്രോസിസ്, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നീ അവസ്ഥകളിൽ എത്തിച്ചേരുന്നു.
ഇത് ഒരു ജീവിതശൈലീരോഗമാണ്. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും തൂക്കം 10-15 കിലോ കുറച്ചാൽ കരളിൽ നിന്ന് കൊഴുപ്പ് നീക്കംചെയ്ത് പ്രമേഹം നിയന്ത്രിച്ചു നിർത്താനാവും.
കണ്ണിന്റെ റെറ്റിനോപ്പതി സ്ക്രീനിംഗ്
കണ്ണുകളുടെ പിൻവശത്തുള്ള നാഡീവ്യൂഹം അഥവാ റെറ്റിനയെയാണ് പ്രമേഹം പ്രധാനമായും ബാധിക്കുന്നത്. ഇതിലെ ചെറിയ രക്തധമനികൾക്ക് ക്ഷീണം ബാധിക്കുന്നതുമൂലം അതു പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് കാഴ്ചയ്ക്ക് അവ്യക്തത മുതൽ പൂർണ അന്ധത വരെ ഉണ്ടാകും.
അതിനാൽ ലക്ഷണമില്ലെങ്കിലും വർഷം തോറും റെറ്റിനൽ സ്ക്രീനിംഗ് നടത്തേണ്ടതാണ്.
വിവരങ്ങൾ - ഡോ. ജി. ഹരീഷ്കുമാര്‍
എംബിബിഎസ്, എംഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം