പാർക്കിൻസൺസ് രോഗത്തിനു പിന്നിൽ...
Wednesday, May 3, 2023 3:23 PM IST
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബെയ്സൽ ഗാംഗ്ലിയയും(basal ganglia) സബ്റ്റാൻഷ്യ നൈഗ്രയും (subtsantia nigra).
ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർഥം ഉൽപ്പാദിപ്പിക്കുന്ന ഞരമ്പുകൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെ പറ്റി ആദ്യമായി വിവരണം നൽകിയത്.
ആയുർവേദത്തിൽ 4500 വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. സാധാരണയായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേൽ പ്രായമുള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാർക്കിൻസൺസ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
രോഗകാരണങ്ങൾ
ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾ നശിച്ചു പോകുന്നതിനു വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ പല കാരണങ്ങൾ കൊണ്ടും പാർക്കിൻസൺസ് രോഗം ഉണ്ടാകാം. 40 വയസിൽ താഴെയുള്ള ചെറുപ്പക്കാരിൽ രോഗം വരികയാണെങ്കിൽ അത് ഏറിയ പങ്കും ജനിതക കാരണങ്ങൾ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങൾ പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്
1. അടിക്കടി തലയ്ക്കു ക്ഷതം എല്ക്കുന്നത്; പ്രത്യേകിച്ചു ബോക്സിംഗിൽ ഏർപ്പെടുന്നവരിൽ
2. ഇൻഡസ്ട്രിയൽ മേഖലയിൽ ജീവിക്കുന്ന
വർ; പ്രത്യേകിച്ചു കോപ്പർ, മാംഗനീസ് , ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോൾ
3. കീടനാശിനികൾ ഉപയോഗിക്കുന്നവർ
4. അമിതവണ്ണം, പ്രമേഹം ഉള്ളവർ
5. ട്രൈ ക്ലോറോ എഥിലിൻ (tricholoroethylene ) രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ
6. വിറ്റാമിൻ ഡി യുടെ അഭാവം ഉള്ളവർ
7. ഇരുന്പ് കൂടുതലുള്ള ആഹാരസാധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ
8. കുടുംബത്തിൽ പാർക്കിൻസൺ രോഗം ഉള്ളവർ ഉണ്ടെങ്കിൽ
ഡോ.സുശാന്ത് എം.ജെ.MD.DM,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888