വദനാർബുദ നിർണയം, ചികിത്സ
Thursday, April 27, 2023 3:45 PM IST
വദനാർബുദ നിർണയത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്
-മെഡിക്കൽ ഹിസ്റ്ററി, ഹാബിറ്റ് ഹിസ്റ്ററി, ജനറൽ ഫിസിക്കൽ എക്സാമിനേഷൻ, വായിലെ പരിശോധന എന്നീ വഴികളാണ്.
ബ്രഷ് സൈറ്റോളജി
-സംശയം തോന്നിയ സ്ഥലത്ത് നിന്ന് ബ്രഷിന്റെ സഹായത്തോടുകൂടി കോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.
എഫ്എൻഎസി(FNAC)
-ഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ( കഴുത്തു ഭാഗത്ത് വരുന്നത് ) ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു.
ബയോപ്സി
സംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പ് സഹായത്തോടെ നോക്കുന്നു.
ഇമേജിംഗ് ടെസ്റ്റുകൾ (IMAGING TESTS)
രോഗം ഉറപ്പുവരുത്താനും എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിംഗ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു.
- എക്സ് റേ x-ray
- സിടി CT
- എംആർഐ MRI
- PET
മറ്റു ടെസ്റ്റുകൾ
എച്ച്പിവി ടെസ്റ്റിംഗ് (HPV testing) - ബയോപ്സി സാമ്പിളുകളിൽ എച്ച്പിവി സാന്നിധ്യം
ഉണ്ടോ എന്ന് നോക്കുന്നു.
സ്റ്റേജിംഗ് (Staging )
വായിലെ കാൻസറിന്റെ സ്റ്റേജ്
നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്-
* ലീഷന്റെ അല്ലെങ്കിൽ മുഴയുടെ വലിപ്പം.
* കാൻസർ വായയുടെ കോശങ്ങളിലേക്കുമാത്രം ചുരുങ്ങിയിട്ടാണോ ഉള്ളത്.
* കാൻസർ കഴലയിലേക്ക് വ്യാപിച്ചിട്ടുണ്ടോ?
* വേറെ ശരീരഭാഗങ്ങളിലേക്ക്
കാൻസർ വ്യാപിച്ചിട്ടുണ്ടോ?
ടിഎൻഎം സ്റ്റേജിംഗ് (TNM Staging)
* ട്യൂമറിന്റെ വലുപ്പം (T-tumour size ).
* കഴലകളുടെസാന്നിധ്യം (N -Node).
(Lymphnode involment)
* കാൻസർ ബാക്കി അവയവങ്ങളിലേക്ക്
പലായനം ചെയ്തിട്ടുണ്ടോ (M-metastasis).
ചികിത്സാരീതികൾ
ഓരോ രോഗിക്കും വ്യത്യസ്തമായ രീതികളാണ്. ട്യൂമറിന്റെ വലുപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കഴലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാ രീതി എന്നിവയൊക്കെ നോക്കിയാണ് തീരുമാനിക്കുക. രോഗിയുടെ വയസ്, ശാരീരിക അവസ്ഥ, ചികിത്സ സ്വീകരിക്കുന്ന രീതി എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.
സർജറി, കീമോതെറാപ്പി, റേഡിയോ
തെറാപ്പി എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. അഡ്വാൻസ്ഡ് കേസുകൾക്കു പാലിയേറ്റീവ് കെയർ ആണ് കൊടുക്കാറുള്ളത്.
വിവരങ്ങൾ: ഡോ. ദീപ്തി ടി.ആർ
ഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ,
തലശേരി ബ്രാഞ്ച്.
ഫോൺ - 6238265965