ഓട്ടിസം ലക്ഷണങ്ങൾ
Tuesday, April 11, 2023 2:34 PM IST
ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു.
* ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ അവരുമായി ഇടപഴകുകയോ ചെയ്യില്ല.
* ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താത്്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും.
* അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല.
സംസാര വൈകല്യം
* ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം.
* ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ, ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവർ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു.
മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽ
* സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽ പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാർ കാണിക്കുകയില്ല. ഇവർ ഒറ്റയ്ക്ക് ഇരിക്കാൻ താത്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും.
* ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.
വാശിപിടിക്കൽ
* ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളിൽ കാണാം. ദൈനംദിന കാര്യങ്ങൾ ഒരുപോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം.
* നിരന്തരമായി കൈകൾ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവൃത്തികൾ ഇവരിൽ കണ്ടുവരുന്നു.
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുര