ഓർമകളുടെ പാളങ്ങളിൽ റോഡ് ട്രെയിൻ ഇനിയും ഓടും..!
Wednesday, February 23, 2022 4:10 PM IST
ഒരുകാലത്ത് വിനോദ സഞ്ചാരികളുടെ ഹരമായിരുന്ന മലന്പുഴ ഡാമിലെ റോഡ് ട്രെയിൻ ഇന്നിപ്പോൾ ഡാം ഉദ്യാനത്തിൽ വിശ്രമ ജീവിതത്തിലാണ്.
ഉദ്യാനത്തിനു മുന്നിലൂടെയുള്ള റോഡുകളിൽ വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് പാളമില്ലാതെ ടയർ ചക്രങ്ങളുമായി ഏറെകാലം ചുറ്റിക്കറങ്ങിയ ട്രെയിൻ ഇന്ന് പഴമക്കാരുടെ അനുഭവവും പുതുതലമുറക്ക് ചരിത്രവുമായി വഴിമാറുന്ന സ്ഥിതിവിശേഷമാണിപ്പോൾ.
ഇടയ്ക്കിടെ കേടുവരുന്പോൾ നന്നാക്കാറുണ്ടായിരുന്നുവെങ്കിലും സ്പെയർ പാർട്സുകളുടെ അഭാവവും മെക്കാനിക്കിനെ കിട്ടാതെ വന്നതും ഈ ചുളം വിളി ഇല്ലാതാക്കി.
പിക്നിക്ക് ഹാൾ പറന്പിലായിരുന്നു കിടപ്പ്. പിന്നീടാണ് ഓർമ്മകളുടെ സ്മാരകമായി ഉദ്യാനത്തിനകത്ത് നിർത്തിയത്.
ട്രെയിൻ ഓടുന്നില്ലെങ്കിലും വിനോദസഞ്ചാരികൾക്ക് ട്രെയിൻ ഇപ്പോഴും ആകർഷണം തന്നെ.
ചലിക്കില്ലെങ്കിലും പലരും ട്രെയിനിലിരുന്ന് ഏറെ നേരം വിശ്രമിക്കാൻ ചെലവഴിക്കുന്നതായി ജീവനക്കാർ പറഞ്ഞു.