ഈ വിശ്വരൂപം ആരുടേതാണെന്നറിയാമോ! നോക്കാം
Saturday, January 29, 2022 11:29 AM IST
കാനഡയിലെ ഒന്റാറിയോയിലെ ഡാൺവില്ലെ പട്ടണത്തിലെ ഒരു തടാകത്തിനു സമീപമാണ് അറുപത്തിയഞ്ചുകാരനായ ബെൻ ടുച്ചിയുടെ വീട്. കഴിഞ്ഞ ദിവസം രാവിലെ കണ്ണതിരുമ്മി എഴുന്നേറ്റു വന്ന ബെൻ മുറ്റത്തെ കാഴ്ച്ചകണ്ട് ഒന്നു ഞെട്ടി.
ഉറക്കച്ചടവാകുമെന്നു കരുതി കണ്ണൊന്നു കൂടി തിരുമ്മി നന്നായൊന്നു നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് മനസിലായി. താൻ ഞെട്ടിയല്ലോ നാട്ടുകാരെക്കൂടി ഞെട്ടിച്ചേക്കാമെന്നു കരുതി ബെൻ സംഭവം സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. കണ്ടവർ കണ്ടവർ ഞെട്ടുകയും ചെയ്തു.
ഇത്ര ഞെട്ടാൻ മാത്രം എന്താ
തറയോളം നീളമുള്ള വെളുത്ത കുപ്പായം ധരിച്ച നീളമുള്ള രണ്ട മനുഷ്യ രൂപങ്ങൾ. നേരം വെളുത്ത് എണീറ്റു വരുന്പോൾ കണിയിതാണെങ്കിൽ പിന്നെങ്ങനെ ഞെട്ടാതിരിക്കും. കുറച്ചു ദിവസങ്ങളായി ഒന്റാറിയോയിൽ കനത്ത മഞ്ഞു വീഴ്ച്ചയായിരുന്നു. അങ്ങനെ വീണ മഞ്ഞാണ് ഈ രൂപത്തിലായത്. പക്ഷേ, പെട്ടന്ന് കണ്ടപ്പോൾ മനുഷ്യരാരോ തണുത്തുറഞ്ഞ് നിൽക്കുകയാണെന്നാണ് ബെൻ കരുതിയത്. ബെന്നിന്റെ ചിന്ത ഭയപ്പെടുത്തുന്ന കഥാപാത്രങ്ങളായ ഗ്രി റീപ്പർ, ജാക്ക് ഫ്രോസ്റ്റ്, ഓൾഡ്മാൻ വിന്റർ, ഫാദർ ക്രിസ്മസ് എന്നിവരിലേക്കു വരെ പോയി.
ചില വിശദീകരണങ്ങൾ
ഇത്തരം രൂപങ്ങൾക്ക് ദൈനംദിന വിശദീകരണങ്ങളുണ്ടെന്ന് ബെൻ വിശ്വസിക്കുന്നുണ്ട്. തടാകത്തിലെ തിരമാലകളിൽ നിന്നുള്ള വെള്ളം ഈയിടെ അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള അയൽവാസിയുടെ വിളക്ക് തൂണിൽ പതിച്ചു, അങ്ങനെ രണ്ട് ഭയാനകമായ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. അതിനുശേഷം ബെൻ അവയ്ക്ക് ജാക്ക് ഫ്രോസ്റ്റ് എന്നും ഗ്രിം റീപ്പർ എന്നും വിളിപ്പേര് നൽകി.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകൾ നൂറുകണക്കിന് ആളുകൾ കാണുകയും ആശങ്കാജനകവും കൗതുകകരവുമായ നിരവധി കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരാൾ പറഞ്ഞത് ആ രൂപം എന്റെ അടുത്തേക്ക് വന്നാൽ തടാകത്തിൽ വെള്ളമുണ്ടെന്ന് പോലും നോക്കാതെ ഓടുമെന്നാണ്. മറ്റൊരാൾ പറഞ്ഞത് ഇതു കണ്ടിട്ട് തന്നെ പേടിയാകുന്നു. "ഞാൻ അവിടെ അടുത്താണ് താമസിച്ചിരുന്നതെങ്കിൽ, ശീതകാലം മുഴുവൻ എനിക്ക് ഉറങ്ങാനേ കഴിയില്ലെന്ന്.
മകളുടെ സ്വപ്നത്തിൽ
എന്തൊക്കെയായാലും , കഥയുടെ അവസാനം ഒരു ട്വിസ്റ്റുകൂടിയുണ്ട്. ബെൻ തന്റെ മകളെ ഈ ഫോട്ടോഗ്രാഫുകൾ കാണിച്ചു. അപ്പോഴാണ് അവൾ പറയുന്നത് അവളുടെ സ്വപ്നങ്ങളിൽ അവളെ സന്ദർശിച്ചത് ഈ രൂപത്തിലുള്ളവരായിരുന്നുവെന്ന്.
തടാകക്കരയിലെ കിടപ്പുമുറിയിൽ ഉറങ്ങുമ്പോൾ പേടിസ്വപ്നങ്ങൾ കാണുമെന്ന് ഇളയ മകൾ ഞങ്ങളോട് പറഞ്ഞിരുന്നു.മഞ്ഞുപാളികളുടെ ചിത്രങ്ങൾ ഞാൻ അവളെ കാണിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി. ശിരസ്സും കുനിച്ചു തളർന്നു നിൽക്കുന്ന സ്ത്രീ രൂപം അവളെ സ്വപ്നത്തിൽ പേടിപ്പിച്ച ചിത്രമാണെന്നാണ് അവൾ ബെന്നിനോട് പറഞ്ഞത്.