വാ​ക്സി​നേ​ഷ​നു സം​സ്ഥാ​നം സ​ജ്ജം: മ​ന്ത്രി
വാ​ക്സി​നേ​ഷ​നു സം​സ്ഥാ​നം സ​ജ്ജം: മ​ന്ത്രി
15 മു​​​ത​​​ല്‍ 18 വ​​​യ​​​സു​​​വ​​​രെയുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു സം​​​സ്ഥാ​​​നം സ​​​ജ്ജ​​​മെ​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ടു നേ​​​രത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന് എ​​​ല്ലാ ക്ര​​​മീ​​​ക​​​ര​​​ണ​​​വും ന​​​ട​​​ത്തും.

എ​​​ല്ലാ കു​​​ട്ടി​​​ക​​​ള്‍​ക്കും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വാ​​​ക്സി​​​ന്‍ ന​​​ല്‍​കാ​​​നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​ന​​​ത്തീ​​​യ​​​തി അ​​​നു​​​സ​​​രി​​​ച്ച് 18 വ​​​യ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​തു മു​​​ത​​​ല്‍ വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ത​​​നു​​​സ​​​രി​​​ച്ച് 15, 16, 17 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി​​​യാ​​​കും.

ഈ ​​ഗ്രൂ​​​പ്പി​​​ല്‍ 15 ല​​​ക്ഷ​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കു​​​ട്ടി​​​ക​​​ളാ​​​യ​​​തി​​​നാ​​​ല്‍ അ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ലകൂ​​​ടി ഉ​​​റ​​​പ്പുവ​​​രു​​​ത്തും. ഒ​​​മി​​​ക്രോ​​​ണ്‍ പ​​​ശ്ച​​​ാത്ത​​​ല​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​നുള്ള​​​വ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. ആ​​​ദ്യഡോ​​​സ് വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കാ​​​നു​​​ള്ള​​​വ​​​രും ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ സ​​​മ​​​യം ക​​​ഴി​​​ഞ്ഞ​​​വ​​​രും ഈ ​​​ആ​​​ഴ്ചത​​​ന്നെ വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്ത് 26 ല​​​ക്ഷ​​​ത്തോ​​​ളം ഡോ​​​സ് വാ​​​ക്സി​​​ന്‍ സ്റ്റോ​​​ക്കു​​​ണ്ട്. ജ​​​നു​​​വ​​​രി ര​​​ണ്ട് ക​​​ഴി​​​ഞ്ഞാ​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി​​​രി​​​ക്കും പ്രാ​​​ധാ​​​ന്യം ന​​​ല്‍​കു​​​ക.