മധുരത്തെരുവിൽ ദീപാവലിയുടെ അതിമധുരം
Friday, November 5, 2021 12:40 PM IST
ദീപങ്ങളുടെ ഉത്സവത്തെ വരവേറ്റ് നാടും നഗരവും. മധുരത്തിന്റെ സ്വന്തം തെരുവായ കോഴിക്കോട് മിഠായിത്തെരുവിലും ഇത്തവണയും ദീപാവലി ആഘോഷങ്ങള്‍ക്ക് കുറവില്ല.
രൂപത്തിലും പേരിലും രുചിയിലും വൈവിധ്യമാർന്ന മിഠായികളാണ് ഇത്തവണയും ദീപാവലിയെ വരവേല്‍ക്കാന്‍ എത്തിയിരിക്കുന്നത്. മൈസൂര്‍പാക്ക്,തരിപ്പാക്ക്, ലഡു , റവ ലഡു, സ്വീറ്റ് ബാദുഷ,സോന, ജാംഗ്റി, സ്വീറ്റ് പേട, പിസ്തപേട, മണി ഗൂന്തി, പിസ്ത, ജിലേബി, ബര്‍ഫി, പേഡ, മില്‍ക്ക് പേഡ , തുടങ്ങിയ ഇനങ്ങളെല്ലാം മിഠായിഭരണിയില്‍ ഇടം നേടിയിട്ടുണ്ട്.
ഒരു കിലോ ഓര്‍ഡിനറി മിഠായി പാക്കറ്റിന് 250 രൂപ മുതലാണ് വില . പാലുത്പന്നങ്ങള്‍ മാത്രമടങ്ങിയ പാക്കറ്റുകള്‍ക്ക് കിലോയ്ക്ക് 600 രൂപയാണ് വില .
കേരളത്തിന്റെ തനത് മധുര വിഭവങ്ങളേക്കാള്‍ വര്‍ണക്കടലാസ് കൊണ്ട് അലങ്കരിച്ച് പെട്ടികളിലാക്കിയിട്ടുള്ള ബംഗാളി മധുരങ്ങള്‍ക്കും ആവശ്യക്കാരേറെയാണ് .അതേസമയം ഉത്തരേന്ത്യന്‍ രുചികള്‍ക്കാണ് വിപണിയില്‍ കൂടുതൽ ഡിമാൻഡ് എന്ന് കച്ചവടക്കാര്‍ പറയുന്നു.
തേങ്കായ് ,ഓറഞ്ച് ,പൈനാപ്പിള്‍ ,ചുക്ക് ,ചിക്കന്‍,ബദാം,കോക്കനറ്റ് തുടങ്ങിയ ബര്‍ഫികൾ വിപണിയില്‍ സുലഭമാണ്.