ഓ​ണ​നാ​ൾ​വ​ഴി​ക​ൾ
ഓ​ണ​നാ​ൾ​വ​ഴി​ക​ൾ
മു​ത്ത​ശ്ശി ചൊ​ന്നോ​രോ​ണ​മു​ണ്ട്
മു​റ്റ​ത്തു പൂ​ക്ക​ളം തീ​ർ​ത്തൊ​രോ​ണം
തൊ​ടി​യി​ൽ പൂ​നു​ള്ളാ​ൻ പോ​യൊ​രോ​ണം
മാ​ങ്കൊ​മ്പി​ലു​ഞ്ഞാ​ലാ​ടി യൊ​രോ​ണം

പു​ന്നെ​ല്ലി​ന​രി​യെ​ടു​ത്തു​ണ്ട​യോ​ണം
ആ​ർ​പ്പോ വി​ളി​ക​ൾ നി​റ​ഞ്ഞൊ​രോ​ണം
ഉ​ത്രാ​ട​പാ​ച്ചി​ലി​ൽ ഓ​ടി​യോ​ണം
ഓ​ണ​ക്കോ​ടി കൊ​തി​ചൊ​രോ​ണം
ഇ​ല​വെ​ട്ടി സ​ദ്യ വി​ള​മ്പി​യോ​ണം...

അ​മ്മ പ​റ​ഞ്ഞോ​രോ​ണ​മു​ണ്ട്
മാ​വേ​ലി മാ​ന്ന​നേ കാ​ത്തോ​രോ​ണം
പൂ​ക്ക​ൾ വാ​ങ്ങു​വാ​ൻ പോ​യോ​രോ​ണം
ഇ​ല​വാ​ങ്ങി സ​ദ്യ വി​ള​മ്പി​യോ​ണം
പ​ച്ച​ക്ക​റി വ​ണ്ടി കാ​ത്തൊ​രോ​ണം...


ഞാ​ൻ ക​ണ്ടു വ​ള​ർ​ന്നോ​രോ​ണ​മു​ണ്ട്
ഉ​പ്പി​ൽ നി​റം ചേ​ർ​ത്ത പൂ​ക്ക​ള​ങ്ങ​ൾ
ഒ​റ്റ​ക്കി​രു​ന്നാ​ടി​യൊ​രു​ഞ്ഞാ​ൽ പ​ടി
പു​ത്ത​ൻ കോ​ടി ഉ​ടു​ത്തോ​രോ​ണം
പ്ലാ​സ്റ്റി​ക്കി​ല​യി​ലെ ഓ​ണ​സ​ദ്യ
ഉ​ച്ച​ക​ഴി​ഞ്ഞ​മ്മ വീ​ട്ടി​ലോ​ണം..

എ​ൻ​മ​ക​ൻ കാ​ണു​ന്നോ​രോ​ണ​മു​ണ്ട്
പൂ​ക്ക​ളം വാ​ങ്ങി ഒ​ട്ടി​ച്ചൊ​രോ​ണം
സ​ദ്യ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തോ​രോ​ണം
സ്റ്റാ​റ്റ​സി​ടാ​ൻ തി​ര​ഞ്ഞോ​ടി​യോ​ണം
പു​ത്ത​ൻ കോ​ടി ഓ​ൺ​ലൈ​നി​ൽ
ത​പ്പി​യോ​ണം മാ​സ്ക്കി​നാ​ൽ
ചി​രി മ​റ​ച്ചൊ​രോ​ണം.....

ഹ​രി​പ്രി​യ ഗോ​പി​നാ​ഥ്

useful_links
story
article
poem
Book